കേന്ദ്ര സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് കരുതല്‍ ധന തര്‍ക്കം: ബിമല്‍ ജലാന്‍ റിപ്പോര്‍ട്ട് അടുത്തമാസം സമര്‍പ്പിക്കും; വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

By Web Team  |  First Published May 26, 2019, 7:11 PM IST

റിസര്‍വ് ബാങ്കിന്‍റെ പക്കലുളള അധിക മൂലധനം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ കൈകാര്യം ചെയ്യലിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളുളളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.   

മുംബൈ: മൂലധന അനുപാതം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തുടരുന്ന തര്‍ക്കം പരിഹരിക്കാനായി നിയോഗിച്ച ബിമല്‍ ജലാന്‍റെ നേതൃത്വത്തിലുളള സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കും. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ബിമല്‍ ജലാന്‍. 

കേന്ദ്ര ബാങ്ക് നിലനിര്‍ത്തേണ്ട മൂലധന അനുപാതം എത്രയെന്ന് പഠിക്കുകയായിരുന്നു ബിമല്‍ ജലാന്‍ സമിതിയുടെ ചുമതല. കേന്ദ്ര ബാങ്ക് സൂക്ഷിക്കേണ്ട റിസര്‍വ് ഫണ്ടിനെ ചൊല്ലി നേരത്തെ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തകര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ബിമല്‍ ജലാന്‍റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയമിച്ചത്. ഈ തകര്‍ക്കങ്ങളാണ് മുന്‍ ഗവര്‍ണറായിരുന്ന ഉര്‍ജ്ജിത് പട്ടേലിന്‍റെ രാജിക്ക് കാരണമായതും.

Latest Videos

undefined

റിസര്‍വ് ബാങ്കിന്‍റെ പക്കലുളള അധിക മൂലധനം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ കൈകാര്യം ചെയ്യലിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളുളളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.   

പൊതു വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി ആര്‍ബിഐ പ്രതിമാസം രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടത്തുമെന്നും വിലയിരുത്തലുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പാക്കാനിരിക്കുന്ന ആദ്യ ബജറ്റിലും ധനക്കമ്മി ഇടക്കാല ബജറ്റിലേതിന് സമാനമായി ജിഡിപിയുടെ 3.4 ശതമാനമായി നിലനിര്‍ത്താനാകും ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!