അന്താരാഷ്ട്ര നാണയ നിധിയുടെ പുതിയ അധ്യക്ഷ ക്രിസ്റ്റലിന ജോർജിവയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദില്ലി: ഇന്ത്യയില്‍ വളര്‍ച്ചാമുരടിപ്പ് കൂടുതല്‍ പ്രകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധി. ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഏറ്റവും വലിയ വികസ്വര വിപണി സമ്പദ്‍വ്യവസ്ഥകളിൽ ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാകുമെന്ന് അവർ അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരയുദ്ധങ്ങൾ ലോകമെമ്പാടുമുള്ള ഉൽപാദന, നിക്ഷേപ പ്രവർത്തനങ്ങളെ ഗണ്യമായി ദുർബലപ്പെടുത്തി.
അന്താരാഷ്ട്ര നാണയ നിധിയുടെ പുതിയ അധ്യക്ഷ ക്രിസ്റ്റലിന ജോർജിവയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചൈനയിലും വളര്‍ച്ചാ നിരക്ക് താഴേക്ക് ഇടിയുകയാണ്. വ്യാപാര സംഘര്‍ഷങ്ങള്‍ക്കൊപ്പം ആഗോളതലത്തിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും നിക്ഷേപ വരവും താഴേക്കാണെന്നും അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ പറഞ്ഞു. ബ്രിക്സിറ്റും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ പ്രതിസന്ധികളും വളര്‍ച്ചാ മുരടിപ്പിന് കാരണമാകുന്നുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.