ആധാര്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇനി പാന്‍ നമ്പര്‍ ലഭിക്കും !

By Web Team  |  First Published Jul 8, 2019, 11:59 AM IST

ഇത്തരക്കാര്‍ക്ക് പ്രത്യേകമായി ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ട കാര്യവുമില്ല. പാന്‍ നമ്പര്‍ നല്‍കുന്ന അസസ്മെന്‍റ് ഓഫീസര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് പാന്‍ നല്‍കാനുളള അധികാരവും നിയമപ്രകാരം ഉണ്ട്. 


ദില്ലി: പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് പാന്‍ നമ്പരും നല്‍കുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ആധാറിന്‍റെയും പാനിന്‍റെയും ഡേറ്റാ ബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രയോഗിക ബദ്ധിമുട്ടുകളും ഇല്ല. 

ഇത്തരക്കാര്‍ക്ക് പ്രത്യേകമായി ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ട കാര്യവുമില്ല. പാന്‍ നമ്പര്‍ നല്‍കുന്ന അസസ്മെന്‍റ് ഓഫീസര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് പാന്‍ നല്‍കാനുളള അധികാരവും നിയമപ്രകാരം ഉണ്ട്. ആധാന്‍ നമ്പര്‍ ലഭിക്കുവാന്‍ ആവശ്യമായ പേര്, ജനനത്തീയതി, ലിംഗം, ഫോട്ടോ, വിലാസം, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ തന്നെയാണ് പാനിനും വേണ്ടത്.  ഇതാണ് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.
 

Latest Videos

click me!