രൂപയുടെ മൂല്യത്തകര്‍ച്ച: രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്

By Web Team  |  First Published Sep 16, 2018, 12:24 PM IST

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 40,000 കോടി ഡോളറിന് താഴേക്ക് ഇടിഞ്ഞു


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയല്‍ തുടര്‍ക്കഥയായതോടെ രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ ഇടിവ് നേരിട്ടു തുടങ്ങി. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയല്‍ പ്രതിരോധിക്കുന്നതിനായി വിദേശ നാണ്യം വിറ്റഴിച്ചത് കാരണമാണ് ശേഖരത്തില്‍ കുറവ് നേരിടുന്നത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 40,000 കോടി ഡോളറിന് താഴേക്ക് ഇടിഞ്ഞു. ഏഴിന് അവസാനിച്ച ആഴ്ച്ചയില്‍ 81.95 കോടി ഡോളര്‍ വിറ്റഴിച്ച് രൂപയെ സംരക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് 40,000 കോടി ഡോളറിന് താഴേക്ക് കരുതല്‍ ശേഖരം താഴ്ന്നത്. 

Latest Videos

ഇതോടെ കരുതല്‍ ധന ശേഖരം 39,928.2 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ഇതിന് മുന്‍പ് 119.1 കോടി ഡോളര്‍ മൂല്യമിടിയല്‍ തടയുന്നതിനായി വിറ്റഴിച്ചിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.19 എന്ന നിലയിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരു പരിധിക്കപ്പുറത്തേക്ക് ഇടിവുണ്ടായാല്‍ പ്രതിരോധ നടപടിയെന്ന നിലയില്‍ തുടര്‍ന്നും കരുതല്‍ ശേഖരം വിറ്റഴിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും.    

click me!