വ്യാപാര കമ്മി നിയന്ത്രിച്ച് കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ ഫലം കാണാതെ പോകുന്നത് മൂലം. നേരത്തെ, 19 ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് വ്യാപാര കമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
മുംബൈ: രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 73.34 എന്ന നിലയിലാണിപ്പോള്‍ വിനിമയ വിപണിയില്‍ വ്യാപാരം തുടരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും, യുഎസ് ഡോളര്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുന്നതുമാണ് രൂപയെ ദുര്‍ബലമാക്കുന്ന ഘടകം. രാവിലെ ഡോളറിനെതിരെ 72.91 എന്ന നിലയില്‍ നിന്നാണ് രൂപയുടെ മൂല്യം വലിയ തോതില്‍ കൂപ്പുകുത്തിയത്.
രൂപയുടെ മൂല്യത്തര്‍ച്ചയ്ക്ക് കാരണമായ പ്രധാന അഞ്ച് കാരണങ്ങള്‍ ഇവയാണ്.
undefined
1) അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഇറാനെതിരെയുളള അമേരിക്കന്‍ ഉപരോധം മൂലം ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടാവുന്ന വര്‍ദ്ധനവാണ് രൂപയെ തളര്‍ത്തുന്ന പ്രധാന ഘടകം. ഇന്ന് ആഗോള വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 85 ഡോളറാണ് നിരക്ക്. ഇന്ത്യന്‍ ഇറക്കുമതിയുടെ 80 ശതമാനവും ക്രൂഡായതിനാല്‍ ഇതിന് ചെലവേറുന്നത് രൂപയെ തളര്‍ത്തുന്ന പ്രധാന ഘടകമാണ്.
2) വിദേശ നിക്ഷേപം വലിയ തോതില്‍ രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെടുന്നതിനാല്‍. ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ നിക്ഷേപങ്ങളുടെ 1,842 കോടി രൂപ രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെട്ടു.
3) യുഎസ്- കാനഡ- മെക്സിക്കോ വ്യാപാര കരാര്‍ നിലവില്‍ വന്നതിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടാവുമെന്ന തോന്നല്‍ ഡോളറിനും നേട്ടമായി.
4) വ്യാപാര കമ്മി നിയന്ത്രിച്ച് കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ ഫലം കാണാതെ പോകുന്നത് മൂലം. നേരത്തെ, 19 ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് വ്യാപാര കമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
5) ഇറക്കുമതി വിപണിയില്‍ ഉയര്‍ന്നുവരുന്ന ഡോളറിനോടുള്ള അമിതമായ താല്‍പര്യവും, കരുതല്‍ ധനം വിറ്റഴിച്ച് രൂപയ്ക്ക് കരുത്ത് പകരാനുളള റിസര്‍വ് ബാങ്ക് നടപടികള്‍ ഫലം കാണാതെ പോകുന്നതും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ കാരണമാകുന്നുണ്ട്.