രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് 10 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ക്രൂഡ് വില ഉയര്‍ന്ന് തുടരുന്നത് രാജ്യത്ത് വ്യാപാര കമ്മി വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്.
മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇപ്പോള്‍ 73.62 എന്ന താഴ്ന്ന നിലയിലാണ്.
രാവിലെ ഡോളറിനെതിരെ 72.58 എന്ന നിലയില്‍ നിന്ന് 6 പൈസ ഉയര്‍ന്ന് ഒരു ഘട്ടത്തില്‍ 73.52 എന്ന നിലയിലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് 10 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 85 ഡോളര്‍ എന്ന സ്ഥിതിയില്‍ തുടരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.
ക്രൂഡ് വില ഉയര്‍ന്ന് തുടരുന്നത് രാജ്യത്ത് വ്യാപാര കമ്മി വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്. വ്യാപാര കമ്മി വര്‍ദ്ധിച്ചാല്‍ രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മിയും ഉയരും.