രൂപയുടെ മൂല്യത്തകര്‍ച്ച; പ്രതീക്ഷ നല്‍കി വീണ്ടും ചൈന -യുഎസ് ചര്‍ച്ച

By Anoop Pillai  |  First Published Sep 14, 2018, 5:57 PM IST

20,000 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ യുഎസ് തീരുമാനമെടുത്തത് പ്രധാന ചര്‍ച്ചയാവും


വാഷിങ്ടണ്‍: ഏഷ്യന്‍ കറന്‍സികളുടെ നടുവൊടിച്ച് മുന്നോട്ട് കുതിക്കുന്ന ചൈന -യുഎസ് വ്യാപാര യുദ്ധം അവസാനിക്കാന്‍ കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ചൈനയെ വ്യാപാര ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി യുഎസ് സ്ഥിരികരിച്ചതോടെയാണ് വ്യാപാര യുദ്ധത്തിന് അറുതി വരുമെന്ന സൂചന ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നത്. 

20,000 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ യുഎസ് തീരുമാനമെടുത്തത് പ്രധാന ചര്‍ച്ചയാവും. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിനാണ് ചൈനീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ചര്‍ച്ചയോട് അനുകൂലമായാണ് ചൈനീസ് ഭരണകൂടം പ്രതികരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

വ്യാപാര യുദ്ധം മുന്നോട്ട് പോവുന്നത് ഇരു രാജ്യങ്ങളിലെയും കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പിന്നാലെ തീരുമാനം പുന:പരിശോധിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനോട് യുഎസ് വ്യവസായിക മേഖലയിലെ സജീവ സാന്നിധ്യമായ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. 

ചൈന -യുഎസ് വ്യാപാര യുദ്ധം അവസാനിച്ചാല്‍ ഡോളറിനെതിരെ രൂപ നേരിടുന്ന പ്രതിസന്ധിക്ക് വലിയ അളവില്‍ പരിഹാരമാവും. കഴിഞ്ഞ മാസം 22ന് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

 

click me!