കടമെടുക്കുന്നത് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

By Web Team  |  First Published Sep 29, 2018, 6:09 PM IST

വിപണിയില്‍ നിന്ന് കടമെടുക്കുന്നതില്‍ കുറവ് വരുത്തുന്നതിലൂടെ ധനക്കമ്മി പിടിച്ചു നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം


ദില്ലി: വിപണിയില്‍ നിന്ന് കടമെടുക്കല്‍ ലക്ഷ്യത്തില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കടമെടുക്കല്‍ 70,000 കോടി രൂപയായി നിലനിര്‍ത്താനാണ് കേന്ദ്രത്തിന്‍റെ ആലേചന. കേന്ദ്ര  സാമ്പത്തിക കാര്യ സെക്രട്ടറി എസ്. സി. ഗാര്‍ഗാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. 

വിപണിയില്‍ നിന്ന് കടമെടുക്കുന്നതില്‍ കുറവ് വരുത്തുന്നതിലൂടെ ധനക്കമ്മി പിടിച്ചു നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിലൂടെ ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനാവും. 2019 മാര്‍ച്ച് 31 ന് മുന്‍പ് ഒന്നോ രണ്ടോ കടപ്പത്ര വില്‍പ്പനയുണ്ടാവും. പണപ്പെരുപ്പത്തിന് ആനുപാതിമായി കടപ്പത്രമിറാക്കാനാവും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക.    

Latest Videos

tags
click me!