വ്യക്തികൾ, ഹിന്ദു കൂട്ടുകുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നീ റസിഡന്റ് സ്ഥാപനങ്ങൾക്കാണ് സ്വർണ ബോൻഡ് വാങ്ങാൻ യോഗ്യത. ഒരു ഗ്രാം സ്വർണമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ നാല് കിലോഗ്രാമാണ് പരമവധി നിക്ഷേപ പരിധി.
തിരുവനന്തപുരം: ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ എല്ലാ മാസവും സ്വർണ്ണ ബോണ്ടുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്വർണ്ണ ബോണ്ടുകൾ വാങ്ങുന്നതിനുള്ള വിശദാംശങ്ങൾ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. വ്യക്തികൾ, ട്രസ്റ്റുകൾ, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവർ സ്വർണ ബോണ്ടുകള്‍ വാങ്ങാൻ യോഗ്യരാണ്.
സ്വർണം ആഭരണമായോ നാണയങ്ങളായോ വാങ്ങാതെ സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്(എസ്ജിബി). 2018, 2019 വർഷത്തേക്കുള്ള സ്വർണബോണ്ടുകൾ അടുത്ത ആറുമാസവും വിതരണം ചെയ്യുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ബാങ്കുകൾ, നിർദ്ദിഷ്ട പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി ചില്ലറ നിക്ഷേപകർക്ക് സ്വർണ ബോൻഡ് വാങ്ങാം.
undefined
വ്യക്തികൾ, ഹിന്ദു കൂട്ടുകുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നീ റസിഡന്റ് സ്ഥാപനങ്ങൾക്കാണ് സ്വർണ ബോൻഡ് വാങ്ങാൻ യോഗ്യത. ഒരു ഗ്രാം സ്വർണമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ നാല് കിലോഗ്രാമാണ് പരമവധി നിക്ഷേപ പരിധി.
ട്രസ്റ്റുകൾക്കും സമാനമായ സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം ആണ് നിക്ഷേപത്തിന്റെ ഉയർന്ന പരിധി. എട്ട് വർഷമാണ് മെച്യൂരിറ്റി കാലയളവെങ്കിലും അഞ്ച് മുതല്‍ ഏഴ് വരെയുളള വർഷങ്ങളിൽ ബോണ്ട് പിൻവലിക്കാനും അവസരമുണ്ടാകും. രണ്ടര ശതമാനം പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന്റെ കെവൈസി രേഖകൾ നൽകിയാണ് ബോണ്ട് വാങ്ങേണ്ടതെന്നും ധനകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.