ഡോളറിനെതിരെ 13 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷമുണ്ടായത്
ദില്ലി: രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യ നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ആഴ്ച്ചയാണ് ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയത്. ഡോളറിനെതിരെ 13 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷമുണ്ടായത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയും രൂപയാണ്. എല്ലാ ദിവസവും രൂപയുടെ മൂല്യമിടിയല്‍ തുടരുകയാണ്.
രൂപയെ താങ്ങി നിര്‍ത്തുന്നതിനായി മേയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണ്‍ വിദേശ കറന്‍സിയുമാണ് റിസര്‍വ് ബാങ്ക് വിറ്റഴിച്ചത്.