കേരള ബജറ്റ്: റബറിന്‍റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

By Web Team  |  First Published Jan 14, 2021, 8:12 PM IST

വില തകര്‍ച്ചയ്ക്കൊപ്പം കൊവിഡ് പ്രതിസന്ധി റബര്‍ കര്‍ഷകരെ ബാധിച്ചിരുന്നു. 


കോട്ടയം: നാളത്തെ ബജറ്റിനെ വലിയ പ്രതീക്ഷകളോടെയാണ് റബര്‍ കര്‍ഷകര്‍ കാണുന്നത്. റബര്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങ് വിലയാണ് കര്‍ഷകരുടെ ഏക ആശ്വാസം. ഇത് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മേഖല. റബര്‍ വിലസ്ഥിരതാ ഫണ്ടിന്‍റെ അടിസ്ഥാനത്തിലുളള താങ്ങ് വില 150 ല്‍ നിന്ന് 200 ആക്കി വര്‍ധിപ്പിക്കണമെന്നാണ് മേഖലയുടെ ആവശ്യം. 

വില തകര്‍ച്ചയ്ക്കൊപ്പം കൊവിഡ് പ്രതിസന്ധി റബര്‍ കര്‍ഷകരെ ബാധിച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ നേരിയ തോതില്‍ വില വര്‍ധിച്ചെങ്കിലും നിലവില്‍ വീണ്ടും വില കുറയാൻ തുടങ്ങിയത് കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ആര്‍എസ്എസ് അഞ്ച് ഗ്രേഡ് റബറിന്‍റെ നിരക്ക് കിലോഗ്രാമിന് 140.50 രൂപയാണ് (കോട്ടയം റബര്‍ ബോര്‍ഡ് നിരക്ക്).

Latest Videos

കേരളത്തില്‍ വർഷങ്ങളായി റബര്‍ ആവര്‍ത്തന കൃഷിക്ക് സബ്സിഡി പോലും കേന്ദ്രം നല്‍കുന്നില്ലെന്ന പരാതികള്‍ നില നില്‍ക്കെ കേരള സര്‍ക്കാരിന്‍റെ നാളത്തെ ബജറ്റ് പ്രഖ്യാപനം പ്രസക്തമാകും. 

click me!