ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ റിപ്പോ നിരക്ക് നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.
ദില്ലി: രാജ്യം നേരിടുന്ന ധനക്കമ്മി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നോട്ട് അച്ചടിക്കില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ധനക്കമ്മി ഉയര്‍ത്തിയിരിക്കുകയാണ്
കേന്ദ്രസര്‍ക്കാര്‍. ധനക്കമ്മി 3.8 ശതമാനമാക്കിയാണ് കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലിത് 3.3 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തന്നെ നിശ്ചയിച്ച ധനക്കമ്മിയുടെ 132 ശതമാനത്തില്‍ ധനക്കമ്മി എത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നോട്ട് അച്ചടിക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ റിപ്പോ നിരക്ക് നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു ആര്‍.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.