വരുമാനം നിലയ്ക്കുകയും ചെലവ് വർധിക്കുകയും ചെയ്തത് സർക്കാരിന് തിരിച്ചടിയായി.
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച 0.2 ശതമാനമായി ഇടിയുമെന്ന് മൂഡീസ് ഇൻവസ്റ്റേർസ് സർവീസ്. കൊവിഡിന്റെ സാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് നേരത്തെ 5.2 ശതമാനത്തിൽ നിന്ന് 2.5 ശതമാനമാക്കി മൂഡിസ് നേരത്തെ താഴ്ത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനം ഇന്ത്യക്ക് വലിയ തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ. 2021 ൽ സാമ്പത്തിക വളർച്ച 6.2 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തി വളർച്ച 0.9 ശതമാനമാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രിയുടെ കണക്ക്. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക രംഗം തീർത്തും നിശ്ചലമായതാണ് തിരിച്ചടിയായത്. വരുമാനം നിലയ്ക്കുകയും ചെലവ് വർധിക്കുകയും ചെയ്തത് സർക്കാരിന് തിരിച്ചടിയായി.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 6.1 ശതമാനം വളർച്ച നേടിയ ചൈനയാണ് ഒന്നാമതായത്. ഇന്ത്യയുടെ വളർച്ച 5.3 ശതമാനമായിരുന്നു. അടുത്ത രണ്ട് വർഷങ്ങളിലും ഈ ട്രന്റ് തന്നെ തുടരുമെന്നാണ് കരുതുന്നത്. 2020 ൽ ചൈനയുടെ വളർച്ചാ നിരക്ക് ഒരു ശതമാനമാകുമെന്നും 2021 ൽ 7.1 ശതമാനമായിരിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.