ബിസിനസ് വായ്പകളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റംബറിൽ പുറത്തിറങ്ങും: ആർബിഐ ഗവർണർ

By Web Team  |  First Published Aug 21, 2020, 4:29 PM IST

1,500 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് വായ്പകൾ കമ്മിറ്റി പരിശോധിക്കും. 


മുംബൈ: കെ വി കാമത്ത് കമ്മിറ്റി ശുപാർശകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

ബിസിനസ് ലോൺ റെസല്യൂഷൻ കമ്മിറ്റി ഒരു മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കുകയും കേന്ദ്ര ബാങ്ക് ഉടൻ തന്നെ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്യും. സെപ്റ്റംബർ ആദ്യ വാരം തന്നെ രണ്ട് പ്രക്രിയകളും നടക്കുമെന്ന് സിഎൻബിസി ടിവി 18 ന് നൽകിയ അഭിമുഖത്തിൽ ദാസ് പറഞ്ഞു.

Latest Videos

1,500 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് വായ്പകൾ കമ്മിറ്റി പരിശോധിക്കും, റീട്ടെയിൽ വായ്പ പ്രമേയം ബാങ്ക് ബോർഡുകൾ പരിപാലിക്കും. ഈ മാസം അവസാനത്തോടെ തന്നെ ബാങ്ക് ബോർഡ് റെസല്യൂഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ഗവർണർ അഭിമുഖത്തിൽ പറഞ്ഞു. ആർബിഐയുടെ മാർ​ഗനിർദ്ദേശങ്ങൾ പുറത്തുവരാൻ കാമത്ത് കമ്മിറ്റിയുടെ ശുപാർശ സമർപ്പിച്ച്, വീണ്ടും 30 ദിവസമെടുത്തേക്കുമെന്ന തരത്തിലുളള ചില വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 
 

click me!