ഇന്ത്യ ലോകത്തിലെ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകും; സുക്കര്‍ബര്‍ഗിനോട് അംബാനി

By Web Team  |  First Published Dec 18, 2020, 10:57 AM IST

ആളോഹരി വരുമാനം 800 മുതല്‍ 2000 ഡോളര്‍ വരെ എന്ന നിലയില്‍ നിന്ന് 5000 ഡോളറായി ഉയരുമെന്നും മുകേഷ് അംബാനി പറഞ്ഞു.
 


മുംബൈ: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകുമെന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്തിന്റെ ആളോഹരി വരുമാനം ഇരട്ടിയാകുമെന്നും അംബാനി പറഞ്ഞു. ഫേസ്ബുക്ക് ഫ്യുവല്‍ ഫോര്‍ ഇന്ത്യ 2020 ഇവന്റില്‍ ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗുമായി വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ നയിക്കുന്ന ആധുനിക സമൂഹമായിരിക്കും ഇത്. നവ സംരംഭങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിക്കും. ആളോഹരി വരുമാനം 800 മുതല്‍ 2000 ഡോളര്‍ വരെ എന്ന നിലയില്‍ നിന്ന് 5000 ഡോളറായി ഉയരുമെന്നും മുകേഷ് അംബാനി പറഞ്ഞു.
 

Latest Videos

click me!