രാജ്യത്തിന്റെ വളർച്ച കുറയും, റേറ്റിം​ഗ് ഏജൻസിയുടെ റിപ്പോർട്ട് ആശങ്ക ഉയർത്തുന്നത്

By Web Team  |  First Published Mar 30, 2020, 7:58 PM IST

ഇന്ത്യൻ ജിഡിപി പ്രവചനത്തെ സംബന്ധിച്ച് റേറ്റിംഗ് ഏജൻസിയുടെ അഞ്ചാമത്തെ പുനരവലോകനമാണിത്. 


മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യം ലോക്ക് ഡൗണിലായിരിക്കെ, ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ് -റാ) 2020-21 സാമ്പത്തിക വർഷത്തിൽ (എഫ്‌വൈ 21) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം 3.6 ശതമാനമായി കുറച്ചു. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. COVID-19 ന്റെ വ്യാപനവും ഏപ്രിൽ 14 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും മിക്ക സാമ്പത്തിക -വാണിജ്യ പ്രവർത്തനങ്ങളെയും തകർക്കുമെന്ന് ഏജൻസി ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ എസ്റ്റിമേറ്റായ അഞ്ച് ശതമാനത്തിൽ നിന്ന് നിലവിലെ സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം 4.7 ശതമാനമായി ഏജൻസി കുറയ്ക്കുകയും ചെയ്തു. ഇന്ത്യൻ ജിഡിപി പ്രവചനത്തെ സംബന്ധിച്ച് റേറ്റിംഗ് ഏജൻസിയുടെ അഞ്ചാമത്തെ പുനരവലോകനമാണിത്. ജിഡിപി വളർച്ചാ പ്രവചനം ജനുവരിയിൽ 5.6 ശതമാനമായി പരിഷ്കരിച്ചിരുന്നു.

Latest Videos

2020 ഏപ്രിൽ അവസാനം വരെ (പൂർണ്ണമായോ ഭാഗികമായോ) ലോക്ക് ഡൗൺ തുടരുമെന്നും 2020 മെയ് മുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ പുന സ്ഥാപിക്കുമെന്നും അനുമാനിച്ചാണ് പുനരവലോകനം, ”ഫിച്ച് ഗ്രൂപ്പിന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

click me!