2021 മെയ് 28 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 5.271 ബില്യൺ ഡോളർ വർദ്ധിച്ച് 598.165 ബില്യൺ യുഎസ് ഡോളറായിരുന്നു.
ദില്ലി: ജൂൺ നാലിന് അവസാനിച്ച ആഴ്ചയിൽ 6.842 ബില്യൺ ഡോളർ വർധനയോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 600 ബില്യൺ യുഎസ് ഡോളർ മറികടന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പ്രതിവാര ഡാറ്റ അനുസരിച്ച്, മൊത്തത്തിലുള്ള കരുതൽ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികളുടെ (എഫ്സിഎ) വർധനവിന്റെ പിന്തുണയോടെ റിപ്പോർട്ടിംഗ് ആഴ്ചയിൽ കരുതൽ ധനം റെക്കോർഡ് വളർച്ച കൈവരിച്ചു. 605.008 ബില്യൺ ഡോളറായാണ് വിദേശ നാണ്യ കരുതൽ ശേഖരം ഉയർന്നത്.
2021 മെയ് 28 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 5.271 ബില്യൺ ഡോളർ വർദ്ധിച്ച് 598.165 ബില്യൺ യുഎസ് ഡോളറായിരുന്നു.
റിപ്പോർട്ടിംഗ് ആഴ്ചയിൽ എഫ്സിഎ 7.362 ബില്യൺ യുഎസ് ഡോളർ ഉയർന്ന് 560.890 ബില്യൺ ഡോളറിലെത്തി. വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകർച്ചയുടെയോ ഫലവും കണക്കെടുപ്പിൽ ഉൾപ്പെടുന്നു.
undefined
സ്വർണ്ണ ശേഖരം 502 മില്യൺ യുഎസ് ഡോളർ കുറഞ്ഞ് 37.604 ബില്യൺ ഡോളറിലെത്തി.
അന്താരാഷ്ട്ര നാണയ നിധിയുമായുളള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ (എസ്ഡിആർ) ഒരു മില്യൺ യുഎസ് ഡോളർ കുറഞ്ഞ് 1.513 ബില്യൺ യുഎസ് ഡോളറായി.
റിപ്പോർട്ടിംഗ് ആഴ്ചയിൽ, ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 16 മില്യൺ ഡോളർ കുറഞ്ഞ് 5 ബില്യൺ യുഎസ് ഡോളറായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona