2021 മാർച്ച് 31ന് സ്വർണ വില ഗ്രാമിന് 4,110 രൂപയും, പവന് 32,880 രൂപയുമായി കുറഞ്ഞെങ്കിലും പിന്നീട് വില വീണ്ടും വർദ്ധിച്ച് ഗ്രാമിന് 4,680 രൂപ വരെ എത്തിയെങ്കിലും വീണ്ടും കുറഞ്ഞുവരുന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് സ്വർണ വിലയിലുണ്ടായത്.
ഇന്ന് സ്വർണ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,335 രൂപയും പവൻ വില 400 കുറഞ്ഞ് 34,680 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,747 ഡോളറും, രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 74.24 ലുമാണ്. ഒരു കിലോഗ്രാം തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് 4700000 രൂപയിലും താഴേക്ക് എത്തി. ഈ മാസം ആദ്യം മുതൽ സ്വർണ വില കുറയുന്ന നിലയിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 36,000 രൂപയായിരുന്നു നിരക്ക്.
2020 ഓഗസ്റ്റ് ഏഴിന് സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു. ഗ്രാമിന് 5,250 രൂപയും പവൻ വില 42,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണ വില 2,080 ഡോളറിലായിരുന്നു. രൂപയുടെ വിനിമയ നിരക്ക് അന്ന് ഡോളറിനെതിരെ 74.85 എന്ന നിലയിലായിരുന്നു. തങ്കക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 5700000 രൂപയുമായിരുന്നു നിരക്ക്.
2021 മാർച്ച് 31ന് സ്വർണ വില ഗ്രാമിന് 4,110 രൂപയും, പവന് 32,880 രൂപയുമായി കുറഞ്ഞെങ്കിലും പിന്നീട് വില വീണ്ടും വർദ്ധിച്ച് ഗ്രാമിന് 4,680 രൂപ വരെ എത്തിയെങ്കിലും വീണ്ടും കുറഞ്ഞുവരുന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് സ്വർണ വിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ വിലയിൽ നിന്നും 16.5 ശതമാനം വിലക്കുറവ് മാത്രമാണ് നിരക്കിലുണ്ടായിട്ടുള്ളത്.
വിപണിയെ പിടിച്ചുകുലുക്കി ചൈനീസ് സാമ്പത്തിക മാന്ദ്യം
undefined
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ കുറഞ്ഞത് 1,000 രൂപയിലേറെയാണ്. തൽക്കാലം വിലക്കുറവിനാണ് സാധ്യതയെങ്കിലും നിരക്ക് വീണ്ടും ഉയരുമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. കൊവിഡ് അടച്ചിടൽ മാർച്ച് മുതൽ തുടർന്നതിനാൽ വളരെക്കുറച്ച് ദിവസങ്ങളിൽ മാത്രമായിരുന്നു കച്ചവടമുണ്ടായിരുന്നത്. വ്യാപാരം മന്ദഗതിയിലാണ്. കൊവിഡിന്റെ തുടർ തരംഗ വ്യാപനവും ചൈനീസ് സാമ്പത്തിക മാന്ദ്യവുമാണ് അന്താരാഷ്ട്ര സ്വർണ വില കുറയാൻ കാരണമായത്. അന്താരാഷ്ട്ര സ്വർണ വിലയിലെ ഇടിവ് ആഭ്യന്തര വിപണിയിലും വില കുറയാൻ ഇടയാക്കി.
"വിവാഹ ആഘോഷങ്ങൾക്കും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയത് മൂലം വ്യാപാര തോതിൽ കുറവ് അനുഭവപ്പെടുന്നു. ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വിറ്റഴിക്കുന്ന പ്രവണത കൂടുതലാണ്. ഓണം, വിവാഹ സീസൺ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ സ്വർണ വിപണി. സ്വർണ വില കുറഞ്ഞത് കൂടുതൽ ആളുകളെ ജ്വല്ലറികളിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾ കരുതുന്നു, " ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.
മഞ്ഞലോഹത്തോടുള്ള മലയാളികളുടെ താൽപര്യം വലുതാണ്. അതിനാൽ, ആഭരണമായി അണിയുന്നതിനും ആവശ്യം വരുമ്പോൾ എളുപ്പം പണമാക്കി മാറ്റുന്നതിനും സ്വർണത്തെ തന്നെയാണ് മലയാളി സമൂഹം ഇന്നും കൂടുതലായി ആശ്രയിക്കുന്നത്. ആളോഹരിയിൽ ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ളത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona