20 വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദ​ഗ്ധർ

By Web Team  |  First Published Jan 19, 2023, 11:31 PM IST

"എഴുപതുകൾ മുതൽ എത്രയോ കാലമായി ഞാൻ  ഇന്ത്യയെ പിന്തുടരുന്നു.  ഞാൻ ഇക്കാര്യം അടിവരയിട്ടു പറയുന്നു. 10-20 വർഷത്തിനുള്ളിൽ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യ,” ഫിനാൻഷ്യൽ ടൈംസിലെ ചീഫ് ഇക്കണോമിക്‌സ് കമന്റേറ്ററായ മാർട്ടിൻ വുൾഫ് പറഞ്ഞു. 


ദില്ലി: അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദ​ഗ്ധൻ മാർട്ടിൻ വുൾഫ്  പറഞ്ഞു. "എഴുപതുകൾ മുതൽ എത്രയോ കാലമായി ഞാൻ  ഇന്ത്യയെ പിന്തുടരുന്നു.  ഞാൻ ഇക്കാര്യം അടിവരയിട്ടു പറയുന്നു. 10-20 വർഷത്തിനുള്ളിൽ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നതും വളരെ വലുതുമായ രാജ്യമായിരിക്കും ഇന്ത്യ,” ഫിനാൻഷ്യൽ ടൈംസിലെ ചീഫ് ഇക്കണോമിക്‌സ് കമന്റേറ്ററായ മാർട്ടിൻ വുൾഫ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിസിനസ്സിലും മറ്റ് മേഖലകളിലും ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കാത്ത ആളുകൾക്ക് ഈ സമയത്ത് ലോകം എവിടെയാണെന്ന കാര്യം മനസിലാകില്ലെന്നും മാർട്ടിൻ വുൾഫ്  പറഞ്ഞു.  "ബിസിനസ്സിലും മറ്റ് മേഖലകളിലും ഇല്ലാത്ത, ഇന്ത്യ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കാത്ത ആർക്കും നമ്മൾ ലോകത്ത് എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ധാരണ ശരിക്കും ഉണ്ടാകില്ലെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ മിക്ക ആളുകൾക്കും അത് മനസിലായിട്ടുണ്ടാകും. ഇതൊരു അസാധാരണ കാര്യമായതിനാൽ ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു". അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

 ലോകബാങ്ക് ഇന്ത്യയുടെ 2022-23 ലെ ജിഡിപി വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി പരിഷ്കരിച്ചതായി ലോകബാങ്കിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ധ്രുവ് ശർമ്മ പറഞ്ഞു.  ലോകബാങ്കിന്റെ ഏറ്റവും പുതിയ ഇന്ത്യ ഡെവലപ്‌മെന്റ് അപ്‌ഡേറ്റ് പ്രകാരം 21-22 സാമ്പത്തിക വർഷത്തിലെ 8.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 222-23 സാമ്പത്തിക വർഷത്തിൽ 6.9 ശതമാനം വളർച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. "ഇന്ത്യ ഇപ്പോൾ 10 വർഷം മുമ്പത്തേതിലും കൂടുതൽ പ്രതിരോധശേഷിയുള്ളതാണ്. കഴിഞ്ഞ 10 വർഷമായി സ്വീകരിച്ച എല്ലാ നടപടികളും ആഗോളതലത്തിൽ മുന്നിലേക്ക് സഞ്ചരിക്കാൻ ഇന്ത്യയെ സഹായിക്കുന്നു," ധ്രുവ് ശർമ്മ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ തിരിച്ചുവന്നതായും ധ്രുവ് ശർമ്മ കൂട്ടിച്ചേർത്തു.

Read Also: ആമസോൺ തുടങ്ങി കഴിഞ്ഞു; 2,300 ജീവനക്കാർക്ക് നോട്ടീസ്

click me!