രണ്ടക്ക വളർച്ച ഉണ്ടാകില്ല, പ്രവചനത്തിൽ മാറ്റംവരുത്തി: സാമ്പത്തിക വളർച്ചാ നിരക്ക് കണക്കാക്കി ഇന്ത്യ റേറ്റിംഗ്സ്

By Web Team  |  First Published Jun 26, 2021, 10:46 PM IST

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 23.9 ശതമാനമായും രണ്ടാം പാദത്തിൽ 7.5 ശതമാനമായും ചുരുങ്ങി.


2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 9.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ്-റാ) അഭിപ്രായപ്പെട്ടു. രാജ്യത്തെ കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ ഉയർന്ന തോതിലുളള വ്യാപനം കാരണം നിലവിലെ സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പ്രതീക്ഷിത വളർച്ച മുൻപ് കണക്കാക്കിയ 10.1 ശതമാനത്തിൽ നിന്ന് 9.6 ശതമാനമായി ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസി കുറയ്ക്കുകയായിരുന്നു. COVID-19 ന്റെ ആദ്യ തരംഗത്തിനും രണ്ടാമത്തേതിന്റെ തുടക്കത്തിനും സാക്ഷ്യം വഹിച്ച 2020-21 മുൻ സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു, നാല് പതിറ്റാണ്ടിലേറെ കാലത്തിനിടയിലെ ഏറ്റവും മോശം സാഹചര്യമായിരുന്നു ഇത്. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 23.9 ശതമാനമായും രണ്ടാം പാദത്തിൽ 7.5 ശതമാനമായും ചുരുങ്ങി. സമ്പദ് വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് വഴുതിവീണിരുന്നു. എന്നാൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിച്ചതിനെ തുടർന്നുള്ള മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ സമ്പദ് വ്യവസ്ഥ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ നടത്തി.

Latest Videos

നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 9.6 ശതമാനമായി ഉയരുമെന്ന് ഫിച്ച് കണക്കാക്കുന്നു. 2021 ഡിസംബർ 31 നകം ഇന്ത്യ മുഴുവൻ മുതിർന്ന പൗരന്മാർക്കും വാക്സിനേഷൻ നൽകുന്നതിനുളള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ഇത് സമ്പദ്‍വ്യവസ്ഥയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായകരമായ ഒന്നാണ്. 
 
ജൂൺ ഒന്ന് മുതൽ ജൂൺ 20 വരെയുള്ള ശരാശരി പ്രതിദിന പ്രതിരോധ കുത്തിവയ്പ്പുകൾ 32 ലക്ഷമായിരുന്നു, ഇത് ജൂൺ 21 ന് 87.3 ലക്ഷമായി ഉയർന്നു, പുതുക്കിയ വാക്സിനേഷൻ നയം രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു.

വാക്സിനേഷന്റെ വേഗത ജൂൺ 21 ലെ സ്ഥിതിക്ക് അനുസരിച്ച് നിലനിർത്തുകയാണെങ്കിൽ, സാമ്പത്തിക വളർച്ചയുടെ 9.6 ശതമാനമെന്ന വളർച്ചാ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിന് കഴിയും. എന്നിരുന്നാലും, വാക്സിനേഷന്റെ വേഗത കുറയുകയോ വാക്സിനുകൾ ലഭ്യമാകാതിരിക്കുകയോ ചെയ്താൽ വാക്സിനേഷൻ ലക്ഷ്യം മൂന്ന് മാസം കൂടി വൈകിയാലോ, നിലവിൽ കണക്കാക്കിയ ജിഡിപി വളർച്ച നിരക്കിൽ നിന്ന് വീണ്ടും കുറവ് വരും. നിരക്ക് 9.1 ശതമാനമായി കുറയുമെന്നും ഇൻഡ്-റാ അഭിപ്രായപ്പെടുന്നു.

undefined

കൂടാതെ, കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ, നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 8.7 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്, നേരത്തെ പ്രതീക്ഷിച്ച 11.1 ശതമാനത്തിൽ മാറ്റം വരുത്തിയാണ് പുതിയ പ്രവചനം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!