യൂറോപ്പിൽ മാത്രം 30 ദശലക്ഷം പേർ സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ്.
വാഷിങ്ടൺ: കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് വിദേശനിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയെന്ന് റിപ്പോർട്ട്. 16 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ നിന്ന് 26 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത്.
ഏഷ്യയിൽ കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന നിഗമനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റിപെന്റന്റ് കോൺഗ്രഷണൽ റിസർച്ച് സെന്റർ നടത്തിയ കൊവിഡ് 19 ന്റെ പ്രത്യാഘാതം ആഗോള സാമ്പത്തിക രംഗത്ത് എന്ന പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
യൂറോപ്പിൽ മാത്രം 30 ദശലക്ഷം പേർ സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ്. ജർമനി, ഫ്രാൻസ്, യുകെ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലാണ് ഈ പ്രതിസന്ധി രൂക്ഷം. യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ 3.8 ശതമാനം ചുരുങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. 2020 ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരമാണിത്. 1995 ന് ശേഷം ഉണ്ടായ ആദ്യ മൂന്ന് മാസത്തെ ഏറ്റവും വലിയ ഇടിവാണിത്.