ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം പോലെ സമ്പദ് വ്യവസ്ഥ കുതിച്ചുയരും. മഹാമാരി കാലത്ത് സാമ്പത്തിക നഷ്ടത്തേക്കാൾ മനുഷ്യജീവൻ രക്ഷിക്കാനുള്ള നയമായിരുന്നു ഇന്ത്യയുടേത് എന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: രാജ്യം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്കെത്താൻ രണ്ട് വർഷമെടുക്കുമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം പോലെ സമ്പദ് വ്യവസ്ഥ കുതിച്ചുയരും. മഹാമാരി കാലത്ത് സാമ്പത്തിക നഷ്ടത്തേക്കാൾ മനുഷ്യജീവൻ രക്ഷിക്കാനുള്ള നയമായിരുന്നു ഇന്ത്യയുടേത് എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ - മാർച്ച് മാസത്തിൽ ജിഡിപി ഇടിവ് 0.1% ആണ്. നേരത്തെ പ്രഖ്യാപിച്ച ലോക്ഡൗൺ കൊവിഡിനെതിരായ പോരോട്ടത്തിൽ നിർണായകമായി. ഇന്ത്യൻ നയങ്ങൾ പക്വതയും ദീർഘദൃഷ്ടിയോടയും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.