പെട്രോളിയം രം​ഗത്ത് അഞ്ച് വർഷത്തിനുള്ളിൽ വൻ മുന്നേറ്റം: യുഎസ് കമ്പനികളെ രാജ്യത്തേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

By Web Team  |  First Published Jul 17, 2020, 3:22 PM IST

ഊർജ്ജമേഖലയിൽ ഇന്ത്യൻ-അമേരിക്കൻ കമ്പനികൾ തമ്മിൽ സഹകരണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അത് പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.
 


ദില്ലി: ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിലെ വലിയ അവസരം പ്രയോജനപ്പെടുത്തുന്നതിന് യുഎസ് കമ്പനികളെയും വായ്പ ദാതാക്കളെയും നിക്ഷേപകരായി രാജ്യത്തേക്ക് ക്ഷണിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ, വാതക പര്യവേക്ഷണ രം​ഗത്ത് ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 118 ബില്യൺ ഡോളർ നിക്ഷേപം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ധർമേന്ദ്ര പ്രധാനും യുഎസ് ഊർജ്ജ സെക്രട്ടറി ഡാൻ ബ്രോള്ളിലെറ്റും കഴിഞ്ഞ ദിവസം നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ വ്യവസായതല യോ​ഗത്തിൽ വിഷയം ചർച്ച ചെയ്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് എനർജി കൂട്ടായ്മ സംഘടിപ്പിച്ച വ്യവസായതല ആശയവിനിമയത്തിനും മന്ത്രി പ്രത്യേകം അധ്യക്ഷത വഹിച്ചു.

Latest Videos

undefined

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും ആഗോള ഊർജ്ജ വിപണികളെ സുസ്ഥിരമാക്കുന്നതിലും ഇന്ത്യയും യുഎസും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഊർജ്ജമേഖലയിൽ ഇന്ത്യൻ-അമേരിക്കൻ കമ്പനികൾ തമ്മിൽ സഹകരണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അത് പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതി വാതക മേഖലയിലെ സഹകരണം മുൻ‌ഗണനാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലെ പര്യവേക്ഷണ, ഉൽ‌പാദന മേഖലയിൽ നയ പരിഷ്കാരങ്ങൾ നടക്കുന്നുണ്ടെന്നും സ്ട്രാറ്റജിക് എനർജി പാർട്ണർഷിപ്പിനെക്കുറിച്ച് സംസാരിച്ച പ്രധാൻ പറഞ്ഞു.

click me!