ഒക്ടോബർ മുതൽ ഡിസംബർ വരെ മൊത്ത ആഭ്യന്തര ഉത്പാദനം ഒരു ശതമാനം വർദ്ധിച്ചു, ഇത് നിർമ്മാണ മേഖലയിലും സർക്കാർ ചെലവിടലിലും മുന്നേറ്റത്തിന് കാരണമായതായി ബാങ്ക് വിലയിരുത്തുന്നു.
കൊവിഡ് തകർത്തെറിഞ്ഞ വൻ സമ്പദ്‍വ്യവസ്ഥകളിലൊന്നാണ് യുകെ. ബ്രിട്ടന്റെ 300 വർഷ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വളർച്ചാ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. 2020 ൽ ബ്രിട്ടീഷ് സമ്പദ്‍വ്യവസ്ഥ 9.9 ശതമാനം ചുരുങ്ങി. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ ആരെയും അതിശയിപ്പിക്കുന്നതാണ്.
വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും വിനോദ സഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകൾക്ക് നേരിടേണ്ടി വന്ന തളർച്ചയും രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. എന്നാൽ, വർഷത്തിന്റെ അവസാന പാദത്തിൽ റിപ്പോർട്ട് ചെയ്ത ഒരു ശതമാനം വളർച്ചാ നിരക്ക് ബ്രിട്ടീഷ് സർക്കാരിനും ജനതയ്ക്കും പ്രതീക്ഷ പകരുന്നതാണ്. 1709 ന് ശേഷമുളള ഏറ്റവും വലിയ തകർച്ചയിലാണ് രാജ്യമെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.
undefined
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സമ്പദ് വ്യവസ്ഥ ചുരുങ്ങുമെങ്കിലും, വിജയകരമായി പുരോഗമിക്കുന്ന വാക്സിനേഷനും ഗാർഹിക സമ്പാദ്യത്തിലെ വർധനയും 2021 ൽ സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കാലിന് കാരണമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
ഒക്ടോബർ മുതൽ ഡിസംബർ വരെ മൊത്ത ആഭ്യന്തര ഉത്പാദനം ഒരു ശതമാനം വർദ്ധിച്ചു, ഇത് നിർമ്മാണ മേഖലയിലും സർക്കാർ ചെലവിടലിലും മുന്നേറ്റത്തിന് കാരണമായതായി ബാങ്ക് വിലയിരുത്തുന്നു.
സമാന സാഹചര്യം സ്പെയിനിലും
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പൗണ്ടിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല, 0.2 ശതമാനം മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. വ്യാപാരത്തിൽ 1.3793 ഡോളറിലേക്ക് മൂല്യം താഴ്ന്നു. സർക്കാർ കടപത്രങ്ങളിലും കാര്യമായ മാറ്റമൊന്നും റിപ്പോർട്ട് ചെയ്തില്ല. “ഇപ്പോൾ മുതലുളള അടുത്ത ഒരു വർഷം, വാർഷിക വളർച്ച ഇരട്ട അക്കത്തിലാകാം,” ഏറ്റവും പുതിയ ജിഡിപി കണക്കുകൾ പുറത്തിറക്കുന്നതിന് മുമ്പ് ഹാൽഡെയ്ൻ ഡെയ്ലി മെയിൽ ദിനപത്രം എഴുതി.
പ്രതിസന്ധിയുടെ തുടക്കത്തിൽ ഭയപ്പെട്ടതിനെക്കാൾ വളരെ കുറവാണ് തൊഴിലില്ലായ്മ നിരക്ക്, പ്രധാനമായും ആളുകളെ ജോലിയിൽ ഉറപ്പിച്ച് നിർത്താൻ സബ്സിഡികൾ സഹായിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ മേഖലകൾ ഇപ്പോഴും കനത്ത ആഘാതത്തിലാണ്.
COVID-19 ൽ മൂലം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ റിപ്പോർട്ട് ചെയ്തത് ബ്രിട്ടനിലാണ്. ജിഡിപിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇടിവ് മറ്റേതൊരു വലിയ സമ്പദ്‍വ്യവസ്ഥയെക്കാളും കുത്തനെയുളളതാണ്. 11 ശതമാനം ചുരുങ്ങിയ സ്പാനിഷ് സമ്പദ്‍വ്യവസ്ഥയുടെയും സ്ഥിതി സമാനമാണ്. ഏഴ് വലിയ വികസിത സമ്പദ് വ്യവസ്ഥകളുടെ ഗ്രൂപ്പിലെ ഏറ്റവും മോശം പ്രകടനമാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.