നടപടികൾ സമ്പന്നരെ സഹായിച്ചു, 1965 മുതൽ 2015 വരെയുള്ള 50 വർഷത്തെ ധനയം തുറന്നുകാട്ടി ലണ്ടനിൽ നിന്നുളള ​ഗവേഷകർ

By Web Team  |  First Published Apr 8, 2021, 12:22 AM IST

സമ്പന്നരുടെ നികുതി വെട്ടിക്കുറച്ച രാജ്യങ്ങളിൽ അഞ്ചുവർഷത്തിനുശേഷം ആളോഹരി മൊത്ത ആഭ്യന്തര ഉൽപാദനവും തൊഴിലില്ലായ്മ നിരക്കും ഏതാണ്ട് സമാനമായി തുടരുന്നതായി പഠനത്തിൽ അവർ കണ്ടെത്തി.
 


മ്പന്നർക്കും അവരുടെ വ്യവസായങ്ങൾക്കുമായുളള നികുതി ഇളവ് പ്രഖ്യാപനങ്ങൾ യാഥാസ്ഥിതിക നിയമനിർമ്മാതാക്കളിൽ നിന്നും സാമ്പത്തിക വിദഗ്ധരിൽ നിന്നും വളരെക്കാലമായി പിന്തുണ നേടിയെടുക്കാറുളള നടപടിയാണ്. അത്തരം നടപടികളിലൂടെ മറ്റെല്ലാ വിഭാ​ഗങ്ങൾക്കും ജോലിയും വരുമാനവും വർദ്ധിപ്പിക്കാമെന്നും അവർ വാദിക്കാറുണ്ട്. എന്നാൽ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നുള്ള ഒരു പുതിയ പഠനം പറയുന്നത് 50 വർഷത്തെ ഇത്തരം നികുതി വെട്ടിക്കുറവുകൾ ഒരു ഗ്രൂപ്പിനെ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നാണ്. ആ വിഭാ​ഗം ഇളവുകൾ ലഭിച്ച ഈ സമ്പന്നർ മാത്രമാണ്. അവരുടെ ആസ്തി വലിയതോതിൽ ഉയരുകയും ധനം അവരിലേക്ക് കുന്നുകൂടുകയും ചെയ്തു എന്നത് മാത്രമാണ് ഇതുമൂലം ഉണ്ടായത്.  

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ ഡേവിഡ് ഹോപ്പും ലണ്ടനിലെ കിംഗ്സ് കോളേജിലെ ജൂലിയൻ ലിംബർഗും ചേർന്ന് എഴുതിയ പുതിയ പ്രബന്ധം 1965 മുതൽ 2015 വരെയുള്ള 50 വർഷത്തെ കാലയളവിൽ 18 വികസിത രാജ്യങ്ങളെ - ഓസ്ട്രേലിയ മുതൽ അമേരിക്ക വരെ നടപ്പാക്കിയ സമാനമായ സാമ്പത്തിക നടപടികൾ പരിശോധിക്കുന്നു. 1982 ൽ പ്രസിഡന്റ് റൊണാൾഡ് റീഗൻ സമ്പന്നർക്കുള്ള നികുതി വെട്ടിക്കുറച്ചപ്പോൾ, സമാനമായ കാലയളവിൽ നികുതി വെട്ടിക്കുറച്ച രാജ്യങ്ങളെ അല്ലാത്തവരുമായി താരതമ്യം പഠനം നടത്തി. തുടർന്ന് രാജ്യങ്ങളിലെ സാമ്പത്തിക ഫലങ്ങൾ പരിശോധിച്ചു.
 
സമ്പന്നരുടെ നികുതി വെട്ടിക്കുറച്ച രാജ്യങ്ങളിൽ അഞ്ചുവർഷത്തിനുശേഷം ആളോഹരി മൊത്ത ആഭ്യന്തര ഉൽപാദനവും തൊഴിലില്ലായ്മ നിരക്കും ഏതാണ്ട് സമാനമായി തുടരുന്നതായി പഠനത്തിൽ അവർ കണ്ടെത്തി.

Latest Videos

undefined

യുദ്ധാനന്തര കാലഘട്ടത്തിലെ നയം
 
മാത്രമല്ല, നികുതി നിരക്ക് കുറച്ച രാജ്യങ്ങളിൽ സമ്പന്നരുടെ വരുമാനം വളരെ വേഗത്തിൽ വളർന്നു. സമ്പന്നർക്കുള്ള നികുതി വെട്ടിക്കുറവ് സമ്പന്നരെ അവരുടെ സമ്പത്ത് വർധിപ്പിക്കാൻ സഹായിച്ചു. രാജ്യത്ത് വരുമാന അസമത്വം വർധിക്കാനും ഈ നടപടി ഇടയാക്കി, ഇത്തരം ധനനയ പരിപാടികൾ മൂലം ലക്ഷ്യമിട്ട നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്നും ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

“ഞങ്ങളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി, സമ്പന്നരുടെ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക യുക്തി ദുർബലമാണെന്ന് ഞങ്ങൾ വാദിക്കുന്നു,” പഠനത്തിന്റെ സഹ രചയിതാവും ലണ്ടനിലെ കിംഗ്സ് കോളേജിലെ പബ്ലിക് പോളിസിയിലെ ലക്ചററുമായ ജൂലിയൻ ലിംബർഗ് ഒരു ഇമെയിലിൽ സിബിഎസ് മണിവാച്ചിനോട് വ്യക്തമാക്കി. വാസ്തവത്തിൽ, ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, സമ്പന്നർക്ക് ഏറ്റവും ഉയർന്ന നികുതി ഏർപ്പെടുത്തിയ യുദ്ധാനന്തര കാലഘട്ടത്തിൽ ഉയർന്ന സാമ്പത്തിക വളർച്ചയും കുറഞ്ഞ തൊഴിലില്ലായ്മയും നേ‌ടിയെടുത്ത ഒരു കാലഘട്ടം കൂടിയായിരുന്നുവെന്നും ​ഗവേഷകർ വാദിക്കുന്നു. 

click me!