ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് കുട്ടികൾക്ക് എതിരെയുള്ള ശാരീരിക അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഇല്ലാതാകും എന്ന് കരുതുക വയ്യ. സമൂഹത്തെ മാറ്റൻ കഴിഞ്ഞില്ലെങ്കിലും നമ്മെ മാറ്റാൻ നമുക്ക് കഴിയും
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
കാവലായ് കരുതലോടെ ഇരിക്കുക.. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചുറ്റും ഏറെ പെരുകുന്നു. അനുദിനം നമ്മൾ കേൾക്കുന്ന കുട്ടികൾക്കെതിരെയുള്ള വാർത്തകൾ കൂടി വരുകയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവരായി നമ്മൾ നിൽക്കുന്നു. ഇതിനെതിരെ ചെറിയ കാര്യങ്ങൾ എങ്കിലും ചെയ്തുകൂടെ നമുക്ക്.
1. എല്ലാ ദിവസവും കുട്ടികളോട് പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക.
ഉറങ്ങാൻ പോകുന്നതിന് മുന്നേ കുറച്ച് നേരം എങ്കിലും അവരുമായി കളി പറയുക, തമാശകൾ പറഞ്ഞ് പരസ്പരം കളിയാക്കാനുള്ള അവസരം ഉണ്ടാക്കുക.
2. ചൂഷണങ്ങൾ നടക്കുന്നതിന് സമയമോ സ്ഥലമോ ഒന്നും പലപ്പോഴും പ്രശ്നമല്ല എന്ന് മറക്കണ്ട.
3. ഓർക്കുക! നിങ്ങളോട് പറയാത്ത, പറയാൻ കഴിയാത്ത ഒരുപാട് രഹസ്യങ്ങൾ കുട്ടികൾക്ക് കാണും. അവ കുട്ടികൾ നിങ്ങളുമായി പങ്ക് വയ്ക്കുന്നിടത്താണ് നിങ്ങൾ നല്ല മാതാപിതാക്കാൻ ആകാൻ തുടങ്ങുന്നത്.
4. സ്വന്തം ശരീരത്തെ കുറിച്ച് ചെറിയ പ്രായത്തിലേ അവർക്ക് പറഞ്ഞ് കൊടുക്കുക. നിങ്ങൾ പറഞ്ഞ് കൊടുത്തില്ലെങ്കിൽ അവ 'മറ്റുള്ളവർ' പറഞ്ഞ് കൊടുക്കും.. സൂക്ഷിക്കുക!!
5. കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുക. ഇടക്ക് എങ്കിലും അവർക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടോ എന്ന് ചോദിക്കുക.
6. കൗമാര പ്രായത്തിൽ കുട്ടികൾ നിങ്ങളോട് അകൽച്ച കാട്ടും എന്നും അത് അവരുടെ പ്രായത്തിന്റെതായ പ്രത്യേകതയാണ് എന്നും തിരിച്ചറിഞ്ഞ് ക്ഷമയോടെ അവരോട് പെരുമാറുക.
7. സ്കൂളിലേക്കുള്ള യാത്ര കഴിവതും സ്കൂൾ ബസ്സിൽ തന്നെയാക്കുക.
8. മറ്റുള്ളവരുടെ മൊബൈൽ ഫോൺ വാങ്ങുന്ന / ചോദിക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടങ്കിൽ അത് നിർത്തിക്കുക.
9. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ശാരീരിക അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നുണ്ട് എന്ന് മറക്കരുത്.
10. പഠിച്ചാൽ മാത്രം പോരെ വേറെ എന്തിന്റെ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉള്ളത് എന്ന് ചിന്തിക്കരുത്. മുതിർന്നവരെ പോലെ തന്നെ കുട്ടികളും പല തരം പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് എപ്പോഴും ഓർക്കുക.
ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് കുട്ടികൾക്ക് എതിരെയുള്ള ശാരീരിക അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഇല്ലാതാകും എന്ന് കരുതുക വയ്യ. സമൂഹത്തെ മാറ്റൻ കഴിഞ്ഞില്ലെങ്കിലും നമ്മെ മാറ്റാൻ നമുക്ക് കഴിയും. എങ്കിലും നമ്മുടെ ചെറിയ ചില അശ്രദ്ധക്ക് കുട്ടികളുടെ ജീവിതത്തിന്റെ വിലയുണ്ടാകാതിരിക്കട്ടെ.