അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
ഇന്ന് രാവിലെയാണ് എനിക്ക് നവാസിന്റെ ആ മെസേജ് വന്നത്.
'എടാ നമ്മുടെ ബീരാക്ക മരിച്ചൂ'
അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ആധി.എനിക്കാരായിരുന്നു ബീരാക്ക? എന്റെ ഈ ആറ് വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഒരു പാട് പേരെ പരിചയപ്പെട്ടു. വ്യത്യസ്ത ദേശക്കാര്‍, വ്യത്യസ്ത ഭാഷക്കാര്‍, വ്യത്യസ്ത വേഷവിധാനങ്ങളുള്ളവര്‍. കിട്ടുന്ന ശമ്പളം ഒരു റിയാല്‍ ബാക്കി വെക്കാതെ എല്ലാം നാട്ടിലേക്കയക്കുന്നവര്‍. സോപ്പുപൊടി വാങ്ങാന്‍ പോലും പിന്നീട് കടം വാണ്ടേണ്ടി വരുന്നവര്‍. കിട്ടുന്ന ശമ്പളം തന്റെ ചിലവിനും തായ്‌ലാന്റ് ലോട്ടറി എഴുത്തിനും തന്നെ തികയാതെ കടം വാങ്ങി ജീവിക്കുന്നവര്‍. .ഇന്നും 9 വര്‍ഷമായി നാട്ടില്‍ പോകാതെ ഇവിടെ ഒരു നേപ്പാളിയുണ്ട്. അവനോട് എന്താ പോകാത്തത് എന്ന് ചോദിച്ചാല്‍ അവന്റെ മറു ചോദ്യമാണ് രസം. എന്തിന് പോകുന്നു നാട്ടില്‍? വീട്ടില്‍ കിട്ടുന്നതിനേക്കാള്‍ നല്ല ഭക്ഷണം, എസി റൂം... പിന്നെന്തിന് നാട്ടില്‍ പോകുന്നു? അങ്ങനെ ഒരു പാട് പേരുണ്ട് ഈ മരുഭൂമിയില്‍.
ഈയടുത്തുവരെ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന ഒരാളായിരുന്നു ഈ ബീരാനിക്ക. ഞാന്‍ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഇയാളെ. ഞാന്‍ മാത്രമല്ല. കൂടെ എല്ലാത്തിനും നവാസുമുണ്ടായിരുന്നു..
എന്റെ പ്രവാസജീവിതത്തിന്റെ ആദ്യ വര്‍ഷമായിരുന്നു. ഇവിടെ വന്നതിന്റെ വിഷമങ്ങളും അങ്കലാപ്പുമൊക്കേ പതിയെ മാറി വരുന്ന സമയം. റൂമില്‍ ഞാനും നവാസും ബീരാക്കയുംമാത്രം. ഞാനും നവാസും ഒരേ പ്രായക്കാര്‍. ബീരാക്കയ്ക്ക് ഒരു 50 വയസ്സിന് മുകളില്‍ പ്രായമുണ്ടാകും. ആള്‍ക്ക് കുബ്ബൂസിന്റെ കച്ചവടമാണ്. നല്ല വരുമാനം.
ഈയടുത്തുവരെ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന ഒരാളായിരുന്നു ഈ ബീരാനിക്ക.
പക്ഷെ ആള്‍ അറു പിശുക്കന്‍. ഞങ്ങള്‍ റൂമില്‍ ആഹാരം ഉണ്ടാക്കിയാണ് കഴിക്കുന്നത്. അതിലൊന്നും ബീരാനിക്ക ഉണ്ടായിരുന്നില്ല. ആള്‍ ഒരു കുബൂസ് പായ്ക്ക് കൊണ്ട് ഒരു ദിവസം കഴിച്ച് കുട്ടും. അതിന് കറിയും വേണ്ട ഒന്നും വേണ്ട. ഒരു തൈര് വാങ്ങി അത് കൊണ്ട് രണ്ട് നേരം. ഒരു വെള്ളം പോലും വാങ്ങി കുടിക്കുന്നത് ഞങ്ങളാരും കണ്ടിട്ടില്ല. കണ്ടാലേ
ആരും പറയും ഇതെന്തു മനുഷ്യനെന്ന്. ചെരിപ്പു തേഞ്ഞ് തേഞ്ഞ് ബ്ലെയിഡ് പോലെ ആയിട്ടുണ്ട്. പഴകിക്കീറി അതില്‍ ഒരു കഷ്ണം വെട്ടി ഒട്ടിച്ച ഷര്‍ട്ട്. അങ്ങനെ ആകപ്പാടെ ഒരു മുഷിഞ്ഞ കോലം. നവാസിനായിരുന്നു എന്നേക്കാളും ദേഷ്യം അയാളോട്.
അവന്‍ എപ്പോഴും പറയും:' ആര്‍ക്കാ ഇയാളീ സമ്പാദിക്കുന്നത്? ഭാര്യയില്ല. കുട്ടികളില്ല. പിന്നെ ഇത് മരിച്ച് പോകുമ്പോള്‍ കൊണ്ട് പോകാന്‍ പറ്റുമോ? ശവം!'
'അവന് ദേഷ്യം തീരുന്നില്ല. അവനെപ്പോഴും അയാളോട് ദേഷ്യപ്പെട്ട് കൊണ്ടായിരിക്കും.ഞങ്ങളുടെ ആഹാരം കഴിക്കല്‍ കഴിഞ്ഞാല്‍ കറിയൊക്കെ ബാക്കിയുണ്ടെങ്കില്‍ അവന്‍ അത് വേസ്റ്റിലിട്ട് പാത്രം കഴുകി വെക്കും. അയാള്‍ എടുക്കും എന്നു പറഞ്ഞ്. ദേഷ്യം കൊണ്ട് അവന്‍ അയാളുടെ സോപ്പും സോപ്പ് പൊടിയുമൊക്കെ എടുത്ത് വലിച്ചെറിയും. പക്ഷെ ഒരിക്കല്‍ പോലും ഞങ്ങളുടെ ഒരു സാധനവും അയാള്‍ എടുത്തിട്ടില്ല. എന്ന് മാത്രമല്ല അയാള്‍ ദിവസവും ഒരു പായ്ക്ക് കുബ്ബൂസ് ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുമായിരുന്നു. ഞങ്ങള്‍ ചിലപ്പോള്‍ അത് എടുക്കും. എടുത്തില്ലെങ്കില്‍ അടുത്ത ദിവസം അയാള്‍ തന്നെ അത് എടുത്ത് കഴിക്കും.
അയാളെ പറ്റി എല്ലാവര്‍ക്കും വളരെ മോശം അഭിപ്രായമായിരുന്നു. 'കഞ്ചൂസ', 'ഒറ്റയാന്‍' എന്നൊക്കെയായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്. ആരോടും ഒരു കൂട്ടും ഉണ്ടായിരുന്നില്ല അയാള്‍ക്ക്. ജോലി കഴിഞ്ഞാല്‍ നേരെ റൂമില്‍ വരിക. കുളിയും നിസ്‌കാരവും കഴിഞ്ഞാല്‍ പിന്നെരണ്ട് കുബ്ബൂസ് കഴിക്കുക. പിന്നെ ഉറക്കം.
സത്യം പറഞ്ഞാല്‍, എനിക്ക് അന്ന് അയാളോട് ഭയങ്കര വെറുപ്പായിരുന്നു.എന്തിനാണ്, ഇങ്ങനെ ഭൂമിക്ക് ഭാരമായിട്ട് ജീവിക്കുന്നത്? ആര്‍ക്കാ ഇങ്ങനെ തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കുന്നത?
അങ്ങനെ ഇരിക്കുന്ന സമയത്ത് ചില പ്രത്യേക കാരണങ്ങളാല്‍ എനിക്കവിടത്തെ ജോലി വിട്ട് പോരേണ്ടി വന്നു. എന്നെ ബീരാക്കയും നവാസും തന്നെയാണ് ബസ് സ്റ്റാന്റില്‍ കൊണ്ടുവിട്ടത്. നവാസിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. അയാളോട് ഒന്നും മിണ്ടിയില്ല. അയാള്‍ ഇങ്ങോട്ടും ഒന്നും മിണ്ടിയില്ല. ഇവിടെ വന്ന് അങ്ങനെ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞ് പോയി. ഞാന്‍ അതിന്നിടയില്‍ രണ്ട് പ്രാവശ്യം നാട്ടില്‍ പോയി വന്നു. നവാസിന് ഇടക്ക് വിളിക്കും. അല്ലെങ്കില്‍ അവന്‍ ഇങ്ങോട്ട് വിളിക്കും. അവനോട് ബീരാക്കാന്റെ വിശേഷം ചോദിക്കുമ്പോള്‍ പറയും, 'എടാ ആ ശവം ഇപ്പോഴും അങ്ങനെ തന്നെയാ. ഒരു മാറ്റവുമില്ല നീ ദയവ് ചെയ്ത് ആളെ പറ്റി എന്നോട് ചോദിക്കരുത്'.
അവന് സങ്കടം നില്‍ക്കുന്നില്ല. ഞാനാകെ തരിച്ചു പോയി. എന്തൊരു മനുഷ്യന്‍
എന്നാല്‍, ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറി.
കഴിഞ്ഞ തവണ അവനെ വിളിച്ചപ്പോള്‍ അവന്‍ ഒരു കാര്യം പറഞ്ഞു. ഞെട്ടിക്കുന്ന ഒരു വിവരം. അതു പറയുമ്പാള്‍ അവന് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.
'ബീരാക്ക നമ്മള്‍ കരുതിയ പോലൊന്നുമല്ലെടാ. അയാളുടെ ഒരു നാട്ടുകാരനെ ഞാന്‍ ഇന്ന് കണ്ടു. അയാളെ പറ്റി നമ്മള്‍ അറിയാത്ത ഒരു പാട് കഥകളുണ്ടെടാ. അയാളുടെ ഭാര്യയും മകളും ഒരു വാഹനപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നത്രെ. പിന്നിട് അയാള്‍ നാട്ടില്‍ ചെന്നിട്ടില്ല. സ്ഥലവും വീടും ഒരു അനാഥാലയത്തിന് എഴുതികൊടുത്ത് വണ്ടി കേറിയതാണ്. ഇവിടെ വന്നിട്ട് പത്ത് വര്‍ഷത്തിന്റെ മുകളിലായത്രെ. ഇപ്പോഴും എല്ലാ മാസവും അനാഥാലയത്തിന്റെ ചിലവിലേക്ക് ബീരാക്കയാണെത്രെ ഏറ്റവും കൂടുതല്‍ പൈസ അയച്ച് കൊടുക്കുന്നത്. അതിലെ ഒരു പെണ്‍കുട്ടിയുടെ കല്യാണമാണ് അടുത്ത മാസം. എല്ലാ ചിലവും ബീരാക്കയുടെ വകയാണത്രെ. എടാ അതിനൊക്കെ വേണ്ടിയായിരുന്നു. ആയാള്‍ തിന്നാതെയും കുടിക്കാതെയും ഉണ്ടാക്കിയിരുന്നത്. നമ്മള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലല്ലോ'
അവന് സങ്കടം നില്‍ക്കുന്നില്ല. ഞാനാകെ തരിച്ചു പോയി. എന്തൊരു മനുഷ്യന്‍. എന്നിട്ടും എത്ര ക്രൂരമായാണ് ഞങ്ങള്‍ പെരുമാറിയത്?
'എനിക്ക് ആ കാലില്‍ വീണ് മാപ്പ് പറയണം. അയാളെ കെട്ടിപ്പിടിച്ച് ഒന്ന് കരയണം'- അവന്‍ പറഞ്ഞു നിര്‍ത്തി.
അയാളോട് ചെയ്ത ഓരോ ദ്രോഹങ്ങളും എന്റ് മനസ്സില്‍ ഓടി വന്നു. ആകെ ഒരു ശ്വാസം മുട്ടല്‍. എന്റെ ഹൃദയവും വിങ്ങി, അയാളോട് മാപ്പ് പറയാന്‍, അയാളെ കെട്ടിപ്പിടിച്ച് ഒന്ന് കരയാന്‍. അടുത്ത ദിവസം തന്നെ ഞാാന്‍ നവാസിനെ വിളിച്ച് ബീരാക്കാക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.(സത്യം പറഞ്ഞാല്‍ ഈ ആറേഴ് മാസം ഒപ്പമുണ്ടായിട്ടും ആളുടെ നമ്പര്‍ പോലും ഞാന്‍ വാങ്ങിയിട്ടുണ്ടായിരുന്നില്ല)
അവന്‍ തേങ്ങിക്കൊണ്ട് പറഞ്ഞു, ബീരാനിക്കാ ഇന്നലെ പോയതാ, ഇനിയും വന്നിട്ടില്ല. ഞാനും ഇക്കാനേ കാത്തിരിക്കുകയാണെടാ'.
പിന്നീടുള്ള ഓരോ ദിവസവും ഞാന്‍ നവാസിനെ വിളിച്ചെങ്കിലും ബീരാക്ക റൂമിന്‍ വന്നിട്ടില്ലായിരുന്നു. ഞാന്‍ പോന്നതിന് ശേഷം ചിലപ്പോളൊക്കെ അങ്ങനെ വരാതിരിക്കാറുണ്ടത്രെ. പിന്നെ ഇന്ന് രാവിലെയാണ് എനിക്കവന്റെ ആ മെസേജ് വന്നത്.
ബീരാക്ക ഇനിയില്ല. രണ്ട് ദിവസം മുമ്പായിരുന്നത്രെ മരണം. വാഹനാപകടം.
എനിക്കറിയില്ല, എന്തു ചെയ്യണമെന്ന്. അയാളോട് ചെയ്ത ദ്രോഹങ്ങള്‍ക്ക് ഒന്ന് മാപ്പ് പറയാന്‍ പോലും കഴിഞ്ഞില്ല. പടച്ചവന്‍ അതിന് അവസരം തന്നില്ലല്ലോ.
മാപ്പ്, ബീരാക്ക, മാപ്പ്!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
മഞ്ജുഷ വൈശാഖ്: വെന്തുമരിച്ചത് അയാളായിരുന്നു!