30 വർഷത്തെ വീട്ടുജോലി, ഒടുവില്‍ പൈലറ്റായ മകനെ കണ്ട് കരച്ചിലടക്കാനാകാതെ അമ്മ; വീഡിയോ വൈറൽ

By Web Team  |  First Published Nov 21, 2024, 8:45 PM IST

മകന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാനായി തന്‍റെ ജീവിതത്തിലെ ഭൂരിഭാഗം കാലവും വീട്ട് ജോലികള്‍ ചെയ്ത് അവര്‍ അവനെ പഠിപ്പിച്ചു. ഒടുവില്‍ മകന്‍ ലക്ഷ്യം നേടിയപ്പോള്‍ ആ അമ്മയ്ക്കുണ്ടായ സന്തോഷം കാഴ്ചക്കാരിലേക്കും പകരുന്നു. 



ക്കള്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തണെന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. അതിനായി എന്ത് ത്യാഗം സഹിക്കാനും മാതാപിതാക്കള്‍ തയ്യാറാണെന്നുള്ളതിന് നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരു മാതൃസ്നേഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായി. 30 വര്‍ഷത്തോളം വീട്ടു ജോലികള്‍ ചെയ്ത ആ അമ്മ തന്‍റെ മകനെ പഠിപ്പിച്ചു. ഒടുവില്‍ ആദ്യമായി കയറിയ വിമാനത്തിലെ പൈലറ്റ് തന്‍റെ മകനാണെന്ന് കണ്ടപ്പോള്‍ അവര്‍ക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അമ്മയുടെയും മകന്‍റെയും ആ വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോയിൽ മറ്റ് യാത്രക്കാര്‍ക്കിടയിലൂടെ ഒരു സ്ത്രീ വിമാനത്തിലേക്ക് കയറുന്നത് കാണാം. പിന്നാലെ ഫ്ലൈറ്റ് അസിസ്റ്റന്‍റ് അവര്‍ക്ക് വിമാനത്തിനുള്ളിലേക്കുള്ള വഴി കാണിക്കുന്നു. ഈ സമയമാണ് പൈലന്‍റിന്‍റെ വേഷത്തില്‍ ഒരു ബൊക്കയുമായി നില്‍ക്കുന്ന മകനെ അവര്‍ കാണുന്നത്. പിന്നാലെ വിതുമ്പിക്കരയുന്ന അമ്മയെ മാറോട് ചേര്‍ത്ത് ചുംബിച്ച് കൊണ്ട് സ്നേഹം മകന്‍ പ്രകടിപ്പിക്കുന്നു. അഭിമാനവും സന്തോഷവും അവരെ സ്നേഹപരവശയാക്കുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

undefined

'യേശു ദൈവമാണ്' എന്ന ആദ്യകാല ലിഖിതം കണ്ടെത്തിയത് ഇസ്രായേൽ ജയിലിൽ

A woman who worked as an housekeeper for 30 years to sponsor her son's education to become a Pilot breaks down when she flew on his plane 🤗

pic.twitter.com/QRfdN5gpUr

— Kevin W. (@Brink_Thinker)

ട്രംപ് സർക്കാറിന്‍റെ കാര്യക്ഷമതാ വകുപ്പും ക്യാപ്പിറ്റോള്‍ കലാപകാരികൾക്കുള്ള മാപ്പും

മകന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാനായി തന്‍റെ ജീവിതത്തിലെ ഭൂരിഭാഗം കാലവും വീട്ട് ജോലികള്‍ ചെയ്ത് അവര്‍ അവനെ പഠിപ്പിച്ചു. ഒടുവില്‍ മകന്‍ ലക്ഷ്യം നേടിയപ്പോള്‍ ആ അമ്മയ്ക്കുണ്ടായ സന്തോഷം കാഴ്ചക്കാരിലേക്കും പകരുന്നു. 2023 ല്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോഴും കണ്ടത് രണ്ട് ലക്ഷത്തോളം പേര്‍. നിരവധി പേര്‍ അമ്മമാരുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകളുമായെത്തി. നിരവധി അമ്മമാര്‍ അവരുടെ കുട്ടികള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. 'ആ 30 വർഷത്തെ കഠിനാധ്വാനം ഫലം കണ്ട നിമിഷമാണിത്' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.  'സുരക്ഷിതമായ യാത്രയ്ക്കായി ഒരു അധിക ഡോസ് വിമാനത്തിൽ ഉണ്ടെന്ന് യാത്രക്കാർക്ക് അറിയാം' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 
 

click me!