വെന്തുമരിച്ചത് അയാളായിരുന്നു!

By മഞ്ജുഷ വൈശാഖ്  |  First Published Sep 25, 2017, 3:26 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Latest Videos

undefined

മനുഷ്യരെ കുത്തിനിറച്ച ഒരു തെരുവിലെ മുഴുവന്‍ കാഴ്ചകളും കാണാവുന്ന, ഇരുനില വീടിന്റെ മുകളിലത്തെ മുറിയില്‍ നിന്നും ഇടുങ്ങിയ ജനലഴിയിലൂടെ പുറത്തേക്ക് നോക്കിയ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി. അടച്ചുകെട്ടിയ ഈ ചുവരുകള്‍ക്കുള്ളില്‍ ഇനി എത്ര നാള്‍? നാടിന്റെ മനം മയക്കുന്ന വശ്യതയില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് വണ്ടികയറുമ്പോള്‍ വിചാരിച്ചിരുന്നില്ല ഉഷ്ണം മടുപ്പിക്കുന്ന ഒരു ജീവിതത്തിലേക്കാണ് യാത്ര എന്ന്.

അലിഗഞ്ജ് തെരുവ് നിറഞ്ഞൊഴുകുകയാണ്.തെരുവോരത്തെ ചായപ്പീടികക്കു മുന്‍പില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ ആളുകള്‍ നിറഞ്ഞിട്ടുണ്ട്. അതില്‍ ഒരു സ്ത്രീയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അധികവും വെള്ളകുര്‍ത്ത ധരിച്ച ആളുകള്‍. അവരെന്തൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. 

സന്ധ്യമയങ്ങിത്തുടങ്ങി.പകല്‍വെടിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത വേനല്‍സൂര്യനോട് വഴിവിളക്ക് മത്സരിക്കുകയാണെന്നു തോന്നി. ഒടുക്കം പകല്‍ വിടവാങ്ങിയപ്പോഴേക്കും തെരുവ് വിജനമായിരുന്നു. മഞ്ഞപ്പട്ട് വിരിച്ചുകിടക്കുന്ന ആ തെരുവിന് പകലിനേക്കാള്‍ മനോഹാരിത തോന്നി. അപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന  ജീവജാലങ്ങള്‍ കൊതുകുകളും ഈച്ചകളും മാത്രമാണെന്ന് തോന്നും.ചായപ്പീടികയുടെ മുന്‍വശത്തെ അടുപ്പിലെ കനലുകള്‍ അപ്പോഴും തെളിഞ്ഞുതന്നെ കിടക്കുന്നുണ്ടായിരുന്നു. നിലത്തുപാകിയ ഇഷ്ടികക്കിടയിലൂടെ വെള്ളം  ഒഴുകിനടക്കുന്നുണ്ട്.

എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാവണം

പിറ്റേന്ന് സ്‌കൂളില്‍ ജോയിന്‍ ചെയ്യേണ്ട ദിവസമായതിനാല്‍ കാഴ്ചകള്‍ ബാക്കിയാക്കി ഞാനും ഉറക്കത്തിലേക്കു വഴുതി.

എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാവണം. താഴെ തെരുവില്‍ നിന്നും ആരോ നിലവിളിക്കുന്നുണ്ട്. ശബ്ദം കുറച്ചുകൂടി വ്യക്തമായി എന്റെ കാതുകളിലേക്കെത്തി. മുറിക്കുള്ളിലെ ഇരുട്ടും അജ്ഞാതശബ്ദവും എന്നെ കൂടുതല്‍ ഭയപ്പെടുത്തി. എന്റെ കാഴ്ചക്കുമാത്രം സഞ്ചരിക്കാനാവും വിധം ഞാന്‍ ജനല്‍പാളികള്‍ പതിയേ തുറന്നു.

 ഇരുട്ടിന്റെ വിടവിലൂടെ വെളിച്ചത്തിലേയ്ക്കു സഞ്ചരിച്ച എന്റെ കാഴ്ച ചായപ്പീടികയുടെ മുന്‍പില്‍ കിടന്ന കട്ടിലില്‍ ഉടക്കി. അവിടെ ഇരുട്ടിനു കൂട്ടായി ഒരാള്‍. ഏതാണ്ട് മുപ്പതിനോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്‍. മുട്ടോളം പോന്ന ട്രൗസറും ടീഷര്‍ട്ടും, ഒട്ടും മുഷിയാത്ത വേഷം. തല മൊട്ടയടിച്ചിരിക്കുന്നതു കാരണം ഭ്രാന്തനാണോ അല്ലെയെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. അയാള്‍ വീണ്ടും ശബ്ദമുണ്ടാക്കി തുടങ്ങി. ചിലപ്പോള്‍ കുറുക്കന്‍ ഓരിയിടും പോലെ, ചിലപ്പോള്‍ പാട്ടുപാടുന്നതു പോലെ. ഇടയ്ക്കു ബാങ്കുവിളി അനുകരിക്കും. അവിടിവിടെയായി ഉറക്കം പിടിച്ചുതുടങ്ങിയ പട്ടികളും പശുക്കളും അവരുടെ ഉറക്കം നശിച്ച അമര്‍ഷം പല ശബ്ദങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നെയും വെളുക്കുവോളം ആ ശബ്ദം എന്റെയും ഉറക്കത്തെ നശിപ്പിച്ചു.

നേരം പുലര്‍ന്നപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ ആയിരുന്നു. തെരുവില്‍ ആളുകള്‍ വന്നുതുടങ്ങുന്നേയുള്ളു. അയാളെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒമ്പതുമണി ആയപ്പോഴേക്കും കുഞ്ഞിനെ നോക്കാന്‍ ഏര്‍പ്പാടാക്കിയ ആ പെണ്‍കുട്ടി വന്നു. നന്നേ മെലിഞ്ഞ ശരീരവും നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളായി ബോജ്പുരി സംസാരിക്കുന്ന ഗുഡിയ എന്ന പെണ്‍കുട്ടി. ആറുമാസം പ്രായമുള്ള മോനെ അവളുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ മനസ്സൊന്നു പിടഞ്ഞു.

നേരം പുലര്‍ന്നപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ ആയിരുന്നു

ആദ്യദിവസമായതിനാല്‍ സ്‌കൂളില്‍ നിന്നും നേരത്തെ  എത്തി. സ്‌കൂള്‍വിട്ടു മക്കള്‍ വരുന്നതും കാത്തു പടിക്കല്‍ നില്‍ക്കാറുള്ള അമ്മമാരെപോലേ എന്റെ കുഞ്ഞ് അവന്റെ അമ്മയെകാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും കുഞ്ഞിനെ തന്ന് ഗുഡിയ മടങ്ങിപോയി.

വൈകുന്നേരം ആയപ്പോഴേക്കും തെരുവില്‍ വീണ്ടും ആളുകള്‍ നിറഞ്ഞുതുടങ്ങി. ചായപ്പീടികയാണ് ഏവരുടെയും ലക്ഷ്യം. തീക്കനലില്‍ ചുട്ടെടുക്കുന്ന തന്തൂരിറൊട്ടിയും നിറയെ ചാറുമായി ബീഫ്കറിയും ഒരു പൊടിപ്പയ്യന്‍ ഓടിനടന്നു വിളമ്പുന്നുണ്ടായിരുന്നു. അസഹനീയമായ ചൂട് കാരണം ഉച്ചയായാല്‍ തെരുവിലെ എല്ലാ കടകളും അടക്കും. പിന്നെ വൈകുന്നേരം ആയാലേ മനുഷ്യര്‍ പുറത്തിറങ്ങൂ.

അന്നുരാത്രിയും ആ ശബ്ദം എന്റെ ഉറക്കം നശിപ്പിച്ചു. അന്നുമാത്രമല്ല പിന്നീടങ്ങോട്ടുള്ള എല്ലാ രാത്രികളിലും. പകല്‍ അപ്രത്യക്ഷനായി രാത്രിയില്‍ തിരിച്ചെത്തുന്ന ഒരാള്‍. രാത്രിയില്‍ അയാള്‍ ഉറങ്ങാറില്ല. അതേകട്ടിലില്‍ ഇരുന്ന് ഉറക്കെ ശബ്ദമുണ്ടാക്കും. ദിനചര്യകള്‍ക്കു ഒരു മാറ്റവും ഇല്ലാതെ കുറേനാള്‍ അങ്ങനെകടന്നുപോയി. എല്ലാരാത്രികളിലും അയാള്‍ ആ കട്ടിലില്‍ഇരുന്നു നേരം വെളുപ്പിച്ചുകൊണ്ടേയിരുന്നു.

പിന്നീടെനിക്കറിയാന്‍ കഴിഞ്ഞു, ആ തെരുവിലെ ഇരുപതോളം അംഗങ്ങള്‍ വരുന്ന ഒരു വലിയ കൂട്ടുകുടുംബത്തിലെ ഒരംഗമാണ് അയാളെന്ന്. പകലിനെ ഇഷ്ടപ്പെടാതെ രാത്രിയുമായി സംസാരിക്കുന്ന ഒരാള്‍. രാത്രിയില്‍ എപ്പോഴെങ്കിലും വീട്ടില്‍നിന്നിറങ്ങി അയാള്‍ ആ കട്ടിലില്‍ വന്നിരിക്കും. പുലരുമ്പോള്‍ തനിയേ മടങ്ങിപ്പോകും. പകല്‍ അയാള്‍ മുറിക്ക് പുറത്തേക്കു വരാറില്ലത്രേ. അലക്കിത്തേച്ച വസ്ത്രവും സമയത്തിന് ആഹാരവും കൊടുത്ത് വന്നുകയറിയ പെണ്ണുങ്ങള്‍ ഉള്‍പ്പെടെ അയാളെ പരിചരിച്ചു. ആര്‍ക്കും അയാള്‍ ഒരു ശല്യക്കാരനോ ഉപദ്രവകാരിയോ ആയിരുന്നില്ല. തികച്ചും യാന്ത്രികമായി തോന്നി അയാളിലെ പെരുമാറ്റങ്ങള്‍.

ഉറക്കം വരാത്ത എല്ലാ രാത്രികളിലും ഞാന്‍ അയാളുടെ ശബ്ദത്തിനുകാതോര്‍ക്കാറുണ്ടായിരുന്നു. രാത്രിയെ തെല്ലും ഭയമില്ലാതെ വഴിവിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും പാടിനടക്കും. വഴിയില്‍ കിടക്കുന്ന ചീളുകല്ലുകള്‍ പെറുക്കി കട്ടിലില്‍ എന്തൊക്കെയോ കുത്തിക്കോറിയിടും.

എന്തിനാവാം രാത്രിയില്‍ ഇത്രയും ദൂരം വന്ന് അയാള്‍ ഈ ചായപ്പീടികക്കുമുന്‍പില്‍ സ്ഥാനം പിടിക്കുന്നത്? എന്തിനാണ് അയാളുടെ രാത്രിയാത്രയെ വീട്ടുകാര്‍ കണ്ടില്ലന്നുനടിക്കുന്നത് ? അലിഗഞ്ജ് തെരുവ് വിട്ടയാള്‍ പോവില്ലന്ന് അവര്‍ക്കറിയാമായിരുന്നിരിക്കണം.

ടെറസ്സില്‍ എത്തിയ ഞാന്‍ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു

അന്നൊരു ഞായറാഴ്ച. ഉച്ചയൂണും കഴിഞ്ഞുമയങ്ങുന്ന സമയം. തെരുവില്‍ ആളുകളുടെ ബഹളം. പതിവിലും കൂടുതല്‍ ആയിരുന്നു അത്. ജനാലതുറന്നപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ ഓടുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയില്‍ ഞാനും താഴോട്ടിറങ്ങിചെന്നു. എന്നെ കണ്ടമാത്രയില്‍ ബുക്സ്റ്റാളില്‍ നില്‍ക്കുന്ന ആള്‍ എന്റെ അടുത്തേക്ക് ഓടിവന്നു. പേന വാങ്ങാന്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അവിടെ പോകാറുള്ളതുകൊണ്ട് അയാള്‍ക്കെന്നെ നന്നായി അറിയാം.

'റോഡ് ബ്ലോക്ക് ആണ്, നിങ്ങള്‍ അങ്ങോട്ടേക്ക് പോകണ്ട..തിരികേ പൊയ്‌ക്കോളൂ'

അയാളുടെ ശബ്ദത്തിന് കുറച്ചു കനം ഉണ്ടായിരുന്നു. എന്നിലെ ആകാംക്ഷ...അയാള്‍  എന്നെ ബുക്സ്റ്റാളിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടികൊണ്ടുപോയി.
  
ടെറസ്സില്‍ എത്തിയ ഞാന്‍ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. കുറച്ചു ദൂരെ മാറി വഴിയോട് ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ കത്തിക്കരിഞ്ഞ ഒരു മൃതശരീരം തൂങ്ങിയാടുന്നു. രൂപം കൊണ്ട് മാത്രം മനുഷ്യനാണെന്ന് തിരിച്ചറിയാം. അത്രക്കും വികൃതമായിരുന്നു ആ ശരീരം. ഒന്നുകൂടി നോക്കാനുള്ള ശക്തി എന്റെ കണ്ണുകള്‍ക്കില്ലായിരുന്നു.

ആരായിരിക്കും അത്? എന്തിനാണയാള്‍? കുറേ ചോദ്യങ്ങള്‍ മനസ്സില്‍ കുന്നുകൂടി. തിരികേ വന്ന് കുഞ്ഞിനെ കെട്ടിപിടിച്ചു കുറേ നേരം കിടന്നു. എപ്പോഴോ ഉറങ്ങിപോയി.

രണ്ടുദിവസങ്ങളായി അലിഗഞ്ചിന്റെ രാത്രികളെ ഉണര്‍ത്താന്‍ ഒരു ശബ്ദവും ഉണ്ടായില്ല. അപ്പോഴാണ് ഞാന്‍ അയാളെക്കുറിച്ചോര്‍ത്തത്. പിന്നീടെന്നും ഞാന്‍ അയാളുടെ ശബ്ത്തിന് ചെവിയോര്‍ക്കാറുണ്ടായിരുന്നു. പല രാത്രികളിലും ജനാലതുറന്ന് ചായപ്പീടികയിലേക്ക് നോക്കാറുണ്ടായിരുന്നു. ആ കട്ടില്‍ അവിടെ തന്നെ കിടപ്പുണ്ട്. പട്ടികളും പശുക്കളുമെല്ലാം അവരവരുടെ സ്ഥാനങ്ങളില്‍ കിടന്നുറങ്ങുന്നുണ്ട്. അലിഗഞ്ചിന്റെ രാത്രികാലകാവല്‍ക്കാരനെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

click me!