കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

By ജോസഫ് എബ്രഹാം  |  First Published Oct 11, 2017, 4:21 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Latest Videos

undefined

ആപ്പിള്‍ കൊണ്ട് പച്ചടിയും അച്ചാറും. കേള്‍ക്കുമ്പോള്‍ തന്നെ അല്പം ധാരാളിത്തം,അല്ലേ?
 
വാഴപ്പഴവും, മാങ്ങാപ്പഴവും, ചക്കപഴവും, ആനിക്കാവിളയും, പപ്പായ പഴങ്ങളും, പിന്നെ കാടുപിടിച്ച് കിടക്കുന്ന കുന്നിന്‍ മുകളില്‍ നിന്ന് കിട്ടുന്ന തൊണ്ടിപ്പഴം, പൂച്ചപ്പഴം, പാണല്‍ പഴം, മൂക്കളപ്പഴം, ഞാറപ്പഴം മുതലായ ഫലവര്‍ഗങ്ങള്‍ മാത്രം കണ്ടും രുചിച്ചും  പരിചയിച്ചിരുന്ന നാട്ടിന്‍ പുറത്തുകാരായ ഞങ്ങള്‍ കുട്ടികള്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ചു തുടങ്ങിയ പഴവര്‍ഗങ്ങള്‍ കാണുന്നത് പള്ളിപെരുന്നാളിന് പോകുമ്പോഴാണ്. അവിടെ വെച്ചു വാണിഭക്കാര്‍ ഇതെല്ലാം കൊണ്ടുവരും. പെരുന്നാള്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ മിക്കവരും വാങ്ങി കൊണ്ടുപോരുന്ന ഒരു പ്രധാന  ഐറ്റം ആണ് ഓറഞ്ചു പഴങ്ങള്‍.

അന്നൊക്കെ ഈ വക പഴങ്ങള്‍ ഇച്ചിരി വലിയ സിറ്റികളില്‍ മാത്രമേ സാധാരണയായി ലഭിക്കു. പിന്നീടു കുറച്ചു കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവയൊക്കെ എല്ലായിടത്തും  ലഭിക്കാന്‍ തുടങ്ങി. എങ്കിലും വിലനിലവാരം വച്ചുനോക്കുമ്പോള്‍  ആപ്പിള്‍  ഇച്ചിരി ആഢ്യന്‍ തന്നെയായി ഇപ്പോഴും എപ്പോഴും തുടരുന്നു. അതുകൊണ്ട് തന്നെ ആപ്പിള്‍ വാങ്ങുമ്പോള്‍ കീശ കാലിയാവാതെ എല്ലാവരും അല്‍പം പരിധി കാത്തു സൂക്ഷിക്കുന്നു.

അമേരിക്കയില്‍ ആപ്പിള്‍ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അമേരിക്കന്‍ മാര്‍ക്കറ്റിലും ആപ്പിളിന് എപ്പോഴും നല്ല വില തന്നെയാണ്. അതുകൊണ്ട് അത്യാവശ്യം വേണ്ടുന്ന ആപ്പിള്‍ മാത്രമേ സാധാരണയായി വാങ്ങാറുളളു അതു തന്നെയാകണം ആപ്പിളിനോട് നമുക്കുള്ള ഇഷ്ടം കുറയാത്തതിന്റെ ഗുട്ടന്‍സും.

എന്നാല്‍ സെപ്റ്റംബര്‍ മാസം മുതല്‍ കുറച്ചു നാളുകള്‍ ഞങ്ങള്‍ താമസിക്കുന്ന മേരിലാന്‍ഡ് എന്ന സ്ഥലത്ത് ആപ്പിളിന്റെയും മറ്റു പഴവര്‍ഗങ്ങളുടെയും  വിളവെടുപ്പ് കാലമാണ്. ആ സമയം ആപ്പിള്‍ കൃഷി ചെയ്യുന്ന ഫാമുകളില്‍ ചെന്നാല്‍ കടയില്‍ വില്‍ക്കുന്നതിന്റെ നാലിലൊന്ന് വിലയ്ക്ക് ആപ്പിള്‍ വാങ്ങാം. ചില ഫാമുകളുടെ സമീപത്തു പ്രത്യേക രൂപ കല്‍പ്പന ചെയ്ത വാഹനങ്ങളില്‍ ആപ്പിളുകളും മറ്റു പഴങ്ങളും പച്ചക്കറികളുമൊക്കെ വില്‍പനക്കായി വച്ചിരിക്കുന്നതും കാണാം. ഓരോന്നിന്റെയും വിലയും അവിടെ എഴുതി വച്ചിരിക്കും. പക്ഷെ കച്ചവടക്കാര്‍ ആരെയും സമീപത്തെങ്ങും കാണില്ല. നമുക്ക് ആവശ്യമുള്ളത് എടുത്തു അതിന്റെ വില അവിടെ ഉറപ്പിച്ചു വച്ചിരിക്കുന്ന ഒരു പെട്ടിക്കുള്ളില്‍ നിക്ഷേപിച്ചു സാധനവുമായി പോരാം.

ആപ്പിള്‍ തോട്ടത്തില്‍ പോവുകയാണെങ്കില്‍ നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞു പറിച്ചെടുക്കാം. ഇഷ്ടംപോലെ ചുമ്മാ പറിച്ചും തിന്നാം. ആരും തടയുകയുമില്ല അങ്ങിനെ തിന്നുന്നതിന് വിലയും കൊടുക്കണ്ട!

പറിച്ചു സഞ്ചിയില്‍ ആക്കി പുറത്തേക്ക് കൊണ്ടുവരുന്നതിന് മാത്രം തൂക്കം അനുസരിച്ച് വില കൊടുത്താല്‍ മതിയാകും. നല്ല മൂത്ത് പഴുത്ത ആപ്പിളുകള്‍,  പല നിറത്തിലുള്ളവ, മധുരവും പുളിയും ഉള്ളവ എന്നുവേണ്ട ആപ്പിള്‍ തിന്നും കണ്ടും എല്ലാവരുടെയും കൊതി തീരും.

ഈ സീസണില്‍ എന്റെ ഭാര്യയും മകളും, ഭാര്യയുടെ സഹോദരിമാര്‍ എല്ലാവരുംകൂടി ചേര്‍ന്ന് ആപ്പിള്‍ തോട്ടത്തില്‍ ആപ്പിള്‍ പറിക്കുവാന്‍ പോയി. ചെന്നപാടെ എല്ലാവരും  ആക്രാന്തം മൂത്ത് ആപ്പിളുകള്‍ പറിച്ചു തിന്നുവാനും കയ്യില്‍ കരുതിയിരുന്ന ചാക്കുകള്‍ നിറയെ ആപ്പിള്‍ പറിച്ചു ശേഖരിക്കുവാനും തുടങ്ങി.
ആപ്പിള്‍ അല്ലെ ചുളുവില അല്ലെ ഇനി ഇതുപോലെ കിട്ടണമെങ്കില്‍ അടുത്ത സീസണ്‍ ആകുന്നതു വരെ കാത്തിരിക്കണം എന്നൊക്കെ പറഞ്ഞു 'കാട്ടാനക്കൂട്ടം കരിമ്പിന്‍ കാട്ടില്‍ ഇറങ്ങി' എന്ന് പറയാറില്ലേ ഏതാണ്ട് അതുപോലെ. കണ്ണില്‍ കണ്ട ആപ്പിളുകള്‍ എല്ലാം കടിച്ചു നോക്കും ഇഷ്ടമായില്ലെങ്കില്‍ വലിച്ചെറിയും  അങ്ങിനെ ഇഷ്ടപ്പെട്ടത് മാത്രം പറിച്ചു ചാക്കുകള്‍ നിറയെ ശേഖരിച്ചു പുറത്ത് കൊണ്ടുവന്നു. 

ചാക്കുനിറയെ ആപ്പിളുമായി വരുന്ന മലയാളി മങ്കമാരെ കണ്ട ഫാം നടത്തിപ്പുകാരി മദാമ്മക്ക് വലിയ സന്തോഷമായി. അവര്‍ക്ക് അന്നേദിവസം നല്ലൊരു കച്ചവടം ഒത്തു കിട്ടിയിരിക്കുന്നു. വലിയ ചാക്കുകള്‍ പാടുപെട്ടു വണ്ടികളില്‍ എടുത്തു വയ്ക്കുമ്പോള്‍ അവര്‍ക്ക് അരികിലൂടെ ചെറിയ പ്ലാസ്റ്റിക് കൂട്ടില്‍ കൊള്ളുന്നത്ര മാത്രം ആപ്പിളുകളുമായി ചില മദാമ്മമാര്‍ നടന്നു പോകുന്നുണ്ടായിരുന്നു.

ആപ്പിളുമായി എല്ലാവരും അവരവരുടെ വീട്ടില്‍ എത്തി. ഒരു പാട് ആപ്പിളുകള്‍. ഫ്രിഡ്ജില്‍ കൊള്ളവുന്നത്രയും കുത്തിക്കൊള്ളിച്ചു. ബാക്കിയുള്ളവ അടുക്കളയുടെ ഒരു മൂലയില്‍ ഒതുക്കി വച്ചു. മൂന്ന് നേരവും ആപ്പിള്‍ മാത്രം തിന്ന് സൗന്ദര്യം വര്‍ദ്ധിപ്പിക്കാമെന്നൊക്കെ ആദ്യം വിചാരിച്ചു. ഒന്ന് രണ്ടു നേരം തിന്നപ്പോഴേക്കും മടുപ്പായി. അപ്പോഴാണ് പണ്ട് ഒന്നാം ക്ലാസ്സില്‍ പഠിച്ച കുഞ്ചിയമ്മയും മക്കളും എന്ന പദ്യം  അവരുടെ ഓര്‍മ്മയില്‍ വന്നത് അതില്‍ പറയുന്നുണ്ട് 

'പഞ്ചാര തിന്നു മടുത്തു കുഞ്ചു,
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു'

അങ്ങിനെ ആപ്പിള്‍ മുറിച്ചു മാങ്ങാ ഉപ്പു കൂട്ടി തിന്നുംപോലെ ഉപ്പു ചേര്‍ത്തു തിന്നു നോക്കി. മേമ്പൊടിയായി കുരുമുളക് പൊടി ചേര്‍ത്തും തിന്നു നോക്കി. എന്നിട്ടും ആപ്പിളുകള്‍ കൂനയായി ബാക്കി! കഷ്‌പ്പെട്ടു പോയി പറിച്ചെടുത്ത് വിലനല്‍കി വാങ്ങി കൊണ്ടുവന്നതല്ലെ കളയാന്‍ പറ്റുമോ?

പെണ്ണുങ്ങള്‍ ഓരോ വഴികള്‍ ആലോചിച്ചു. ഏറ്റവും മൂത്തവള്‍ കുറച്ചു ആപ്പിളുകള്‍ മനസില്ലാ മനസോടെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് സംഭാവനയായി നല്‍കി. 

രണ്ടാമത്തവളുടെ തലയില്‍ മറ്റൊരു ആശയം ഉദിച്ചു. നന്നായി പഴുക്കാത്ത ആപ്പിളുകള്‍ എടുത്തു അച്ചാര്‍ ഇട്ടാലോ? സംഗതി പരീക്ഷിച്ചു നോക്കി നമ്മുടെ കടുമാങ്ങ അച്ചാര്‍ ഇടും പോലെ ഇട്ടു നോക്കി സംഗതി ജോര്‍. ഉടന്‍ എല്ലാ വീടുകളിലെയും ഫോണുകള്‍ ചിലച്ചു. ഭര്‍ത്താക്കന്മാര്‍ അച്ചാറുപൊടി കിട്ടുന്ന ഇന്ത്യന്‍ കടകളിലേക്ക് വച്ചു പിടിപ്പിച്ചു.

മൂന്നാമത്തവള്‍ പറഞ്ഞു, ചെറുതായി അരിഞ്ഞു മാങ്ങാത്തൊലി ഉണക്കുംപോലെ ഉണക്കിയാലോ എന്ന് പക്ഷെ നാട്ടിലെപ്പോലെ മുറ്റത്ത് പരമ്പു വിരിച്ചു ഉണക്കുന്നത് ഇവിടെ പറ്റാത്തത്‌കൊണ്ട്  അത് നടന്നില്ല. അപ്പോഴാണ് ഏറ്റവും ഇളയവള്‍ അതായതു എന്റെ ഭാര്യ എന്നോട് പറഞ്ഞത് നമുക്ക് ആപ്പിള്‍ കൊണ്ട് പച്ചടി ഉണ്ടാക്കിയാലോയെന്ന്. അതും നടത്തി നോക്കി ദോഷം പറയരുതല്ലോ സംഗതി കിടിലന്‍.

എന്നിട്ടും കുറച്ചുകൂടി ആപ്പിളുകള്‍ അടുക്കളയില്‍ ബാക്കിയായി അതുകൊണ്ട് ഇനി എന്ത് ഉണ്ടാക്കും എന്ന ആലോചന ഇപ്പോഴും സജീവമാണ്. എന്തായാലും ഈ ആപ്പിള്‍ സീസണില്‍ ഞങ്ങളുടെ അടുക്കളയില്‍ നല്ല ഒന്നാന്തരം അപ്പിള്‍ പച്ചടിയും,തണുപ്പ് കാലം തുടങ്ങുമ്പോള്‍ ചൂട് കഞ്ഞിക്ക് തൊട്ടു കൂട്ടാന്‍ വേണ്ടി മാങ്ങയെ വെല്ലുന്ന 'കടു ആപ്പിള്‍ അച്ചാറും' നേരത്തെ തയ്യാര്‍.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!

click me!