അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
ഞാന്‍ എപ്പോഴാണ് വീടിനെക്കുറിച്ച് ഓര്‍ക്കാതിരുന്നിട്ടുള്ളത്? പ്രവാസം എന്നത് തന്നെ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളെകൊണ്ട് ഒരുക്കുകൂട്ടിയ ഒരു നേരിപ്പോടാണല്ലോ!
പിറന്നുവീണ എന്റെ വീട്. അതിന്റെ ഓരോ നിശ്വാസവും എന്റെ ഹൃദയ മിടിപ്പുമായ് കൂട്ടികെട്ടിയിരിക്കുന്നു. കരിക്കട്ടയുടെയും പെന്‍സിലിന്റെയും വരികളും വരകളും വീണ ചുവരുകള്‍. മനസ്സിലുള്ളത് കുറിച്ചിടാന്‍ കുമ്മായം തേച്ച ചുവരിന്റെയത്ര വിശാലമായ മറ്റൊരു കാന്‍വാസും അന്ന് ഉണ്ടായിരുന്നില്ലല്ലോ.
ഒരു പകല്‍ മഴ. ഓടിട്ട വീടിന്റെ ഒരായത്തിലൂടെ ചാലുകളായി മുറ്റത്ത് വീഴുന്ന മഴത്തുള്ളികള്‍. എത്ര വരികളിലായാണ് മുറ്റത്തേക്ക് മഴ പെയ്തിറങ്ങുന്നതെന്ന് എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടത്. ആ ചാലുകള്‍ മുറ്റത്ത് തീര്‍ക്കുന്ന കൊച്ചു വെള്ളക്കുഴികള്‍ നോക്കിനില്‍ക്കവേയാണ് കടലാസ് തോണിയെക്കുറിച്ച് ഓര്‍മ വന്നത്. ചേച്ചിയുടെ നോട്ടുപുസ്തകത്തില്‍നിന്നും അവള്‍ കാണാതെ ഒരു പേജ് അടര്‍ത്തിയെടുത്തു തോണിയാക്കി വെള്ളത്തിലിറക്കുമ്പോഴേക്കും മഴ നിന്നിരുന്നു. എന്നിട്ടും അത് കടലിലൂടെ നീങ്ങുന്ന കപ്പലാണെന്ന സംതൃപ്തി മനസ്സിലുണ്ടാക്കി.
രാത്രിയായപ്പോള്‍ മച്ചിനെ പിടിച്ചുകുലുക്കി ഇടി വെട്ടി. മിന്നല്‍ പിണര്‍ വാതില്‍ പഴുതിലൂടെ തുളച്ചു കയറിവന്നു. പേടിച്ചരണ്ടു കിടന്നപ്പോള്‍ അമ്മയുടെ നനുത്ത സ്പര്‍ശം ആശ്വാസമേകി.
ചാണകം മെഴുകിയ ചായ്പിലെ കട്ടിലിനടിയില്‍ മാമ്പഴം പഴുക്കാന്‍ വെച്ചിരിക്കുകയാണ്. മെടഞ്ഞ ഓലയില്‍ വൈക്കോലിട്ടു അതിനു മുകളിലാണ് മാങ്ങകള്‍ അടുക്കി വെച്ചിരിക്കുന്നത്. കട്ടിലിനടിയില്‍ ഇഴഞ്ഞു ചെന്ന് ഒരു മാങ്ങയെടുത്ത് തല പുറത്തിട്ടപ്പോള്‍ ചിരിച്ചുകൊണ്ട് പിതവ് മുന്നില്‍.
'കഴുകിയിട്ട് തിന്ന് മോനെ'-ആ വാക്കില്‍ മാങ്ങയുടെ മധുരം ഇരട്ടിയായി. കിളയരികിലെ മാവില്‍ നിന്ന് കൊക്കയും വലയും കൊണ്ട് അദ്ദേഹം മാമ്പഴം പറിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്.
സ്‌കൂള്‍ അടച്ചാലുള്ള രണ്ടു മാസം കശുമാങ്ങയും മാമ്പഴവും ചക്കയും കൊണ്ട് വീടകം നിറയും. അപ്പോഴത്തെ ആ വീടിന്റെ ഗന്ധം വര്‍ഷങ്ങള്‍ക്കിപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ഹൈസ്‌കുളില്‍ എത്തുമ്പോഴേക്കും വീടിന്റെ കിഴക്കേ മുറി ഞാന്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പീഞ്ഞപ്പെട്ടിയുടെ അരികുകള്‍ കൊണ്ട് അവിടെയൊരു കൊച്ചു ബുക്ക് ഷെല്‍ഫ് പണിതു. അങ്ങിനെ കിഴക്കേ മുറിയില്‍ നിന്ന് പുസ്തകങ്ങളിലൂടെ ഞാന്‍ ലോകത്തെ നോക്കിക്കണ്ടു.
യൗവനത്തിന്റെ നെരിപ്പോടെരിയും കാലം ജോലി തിരഞ്ഞു നിരാശനായി അന്തിക്ക് വീടണയുമ്പോള്‍ ആശ്വസമേകിയതും ആ കിഴക്കേമുറി തന്നെയായിരുന്നു.
നിലാവുള്ള രാത്രികളില്‍ മുറ്റത്തെ പ്ലാവിന്‍ ചുവട്ടിലിരിക്കാന്‍ എനിക്ക് ഏറെ ഇഷ്മായിരുന്നു. ചുറ്റുമുള്ള തെങ്ങോലത്തുമ്പുകള്‍ നിഴല്‍ ചിത്രങ്ങള്‍ കൊണ്ട് അവിടെ ഒരു വള്ളിക്കുടിലൊരുക്കി, എന്റെ സ്വപ്നത്തിലെ രാജകുമാരിയെ സ്വീകരിക്കാന്‍(അവള്‍ ഒരിക്കലും വന്നില്ലെങ്കിലും).
പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട ഞാന്‍ ഭാര്യയുടെ കത്തുകളില്‍ തുടര്‍ച്ചയായി വരുന്ന ഒരു 'സ്വന്തം' വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുങ്ങിത്താണു. പട്ടണത്തിനു അടുത്ത് സ്ഥലം വാങ്ങിയത് അങ്ങിനെയാണ്. മൂന്നു കൊല്ലം കൊണ്ട് അവിടെയൊരു കോണ്‍ക്രീറ്റ് വീട് ഉയര്‍ന്നു. ചുറ്റും മതിലുകളുള്ള, വാതിലുകള്‍ എന്നും അടഞ്ഞു കിടക്കുന്ന ഒരു വീട്, അല്ല ഒരു കെട്ടിടം.
എത്ര വര്‍ഷമായ് അത് പണിതിട്ട്? ഞാന്‍ വെറുതെ കണക്കു കൂട്ടി നോക്കി. പതിനേഴു വര്‍ഷം. അപ്പോള്‍ ഈ മരുഭൂവില്‍ വന്നിട്ട് ഇരുപതു വര്‍ഷമായി. അച്ഛനും അമ്മയും അതിനിടയില്‍ യാത്രയായി. വീട് അനാഥമായി. ലീവില്‍ നാട്ടില്‍ പോയാല്‍ അവിടെ പോയി വെറുതെയങ്ങിനെയിരിക്കും. ഭാര്യയും മക്കളുമായുള്ള കലഹത്തിലാണ് അതെത്താറുള്ളത്. അവസാനം ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കഴിഞ്ഞ ലീവിലാണ് ഞാന്‍ തറവാടും സ്ഥലവും വിറ്റ് ടൗണിലെ ഷോപ്പിംഗ് കോംപ്ലെക്‌സില്‍ ഒരു മുറി വാങ്ങിയത്. സ്ഥലമെടുത്തവര്‍ പഴയ വീട് പൊളിച്ചു കളഞ്ഞു. ഇപ്പോള്‍ അവിടെ അവരാണ്.
ഒരു മരുക്കാറ്റ് ആഞ്ഞുവീശിയത് പെട്ടന്നായിരുന്നു. ഞാന്‍ എന്റെ ബാച്ച്‌ലര്‍ റൂമിനകത്തേക്ക് ഓടിക്കയറി. അഞ്ചാള്‍ താമസിക്കുന്ന ഒരു ഇരുണ്ട മുറി. മൂട്ടകള്‍ മുച്ചൂടുമുള്ള കട്ടിലിനടിയില്‍ നിന്നും ഞാന്‍ ഒരു ബാഗ് പുറത്തേക്കെടുത്തു ശബ്ദമുണ്ടാക്കാതെ തുറന്നു. ഒരു വാല്‍ മുറിഞ്ഞ പെന്‍സില്‍! കിഴക്കേമുറിയില്‍ നിന്നും ഞാന്‍ എടുത്ത അവസാനത്തെ ഓര്‍മ്മച്ചീന്ത്!
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!