അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ പോലും ആദ്യം വന്‍പ്രതിസന്ധികളിലായി. എങ്കിലും, സമയമെടുത്ത് സ്വന്തം പരിമിതികള്‍ മറികടക്കാനും വാകസീനേഷനിലൂടെ ഏറെ മുന്നോട്ടുപോവാനും അവര്‍ക്ക് കഴിഞ്ഞു- അളകനന്ദ എഴുതുന്നു
ഫൈസര്‍, മോഡേണ, അസ്ട്രാസെനെക എന്നിവയ്ക്കാണ് ബ്രിട്ടന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 20 ല്‍ താഴെ പ്രായമുള്ളവര്‍ക്ക് അസ്ട്രസെനക നല്‍കുന്നില്ല, രക്തം കട്ടപിടിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് കാരണം. അവര്‍ക്ക് മോഡേണയോ ഫൈസറോ ആണ് നല്‍കുന്നത്. ബ്രിട്ടനിലേക്ക് ഫൈസറെത്തുന്നത് ബെല്‍ജിയത്തില്‍ നിന്നാണ്. അസ്ട്ര സെനക രാജ്യത്ത് തന്നെയുത്പാദിപ്പിക്കുന്നു. ഇതു കഴിഞ്ഞ് വേണ്ടി വരുന്ന കൂടുതല്‍ ഡോസുകള്‍ ഇന്ത്യയില്‍ നിന്ന് കിട്ടുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.
undefined
ലോകത്തിന് പുതിയ അനുഭവമായിരുന്നു കൊവിഡ്. അത് കൈകാര്യം ചെയ്യുന്നതില്‍ എല്ലാ രാജ്യങ്ങളും ആദ്യമേ അന്തംവിട്ടത് അതിനാലാണ്. പ്ലേഗ് അടക്കമുള്ള മഹാമാരികളെ കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടെങ്കിലും, സവിശേഷമായ ഈ വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ ലോകരാജ്യങ്ങള്‍ പലതും പിറകോട്ടുപോയി. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ പോലും ആദ്യം വന്‍പ്രതിസന്ധികളിലായി. എങ്കിലും, സമയമെടുത്ത് സ്വന്തം പരിമിതികള്‍ മറികടക്കാനും വാകസീനേഷനിലൂടെ ഏറെ മുന്നോട്ടുപോവാനും അവര്‍ക്ക് കഴിഞ്ഞു. അന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട ഇന്ത്യ ആവട്ടെ, വൈറസിന്റെ രണ്ടാം വരവില്‍ ഉലയുകയാണ്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതികള്‍ ഈ സാഹചര്യത്തില്‍ നമുക്ക് പാഠങ്ങളാണ്.
ആദ്യം പിഴച്ചെങ്കിലും പിന്നീട് അതിവേഗം ബഹുദൂരം മുന്നോട്ട് പോവുകയായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇപ്പോള്‍ ബ്രിട്ടനിലെ 34 മില്യന്‍ പേര്‍ക്ക് വാക്‌സീന്റെ ആദ്യഡോസെങ്കിലും കിട്ടിക്കഴിഞ്ഞു. അമേരിക്കയും പിന്നോട്ടല്ല. 11 സംസ്ഥാനങ്ങള്‍ 50 ശതമാനം പേരെ വാക്‌സിനേറ്റ് ചെയ്തുകഴിഞ്ഞു.
.................................
ലോകത്തിന്റെ വാക്‌സീന്‍ പവര്‍ഹൗസായിട്ടും നമുക്ക് വാക്‌സീന്‍ കിട്ടാതായത് എങ്ങനെയാണ്?
50 -നുമുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കെയര്‍ഹോം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ എന്നതായിരുന്നു ബ്രിട്ടന്‍ മുന്നില്‍ കണ്ട ലക്ഷ്യം. അതുവരെയുണ്ടായ മരണങ്ങളില്‍ കൂടുതലും ഈ പ്രായക്കാരായിരുന്നു. ഏപ്രില്‍ 15 ആയിരുന്നു ലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള സമയപരിധി. നിശ്ചയിച്ച സമയത്തുതന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ അവര്‍ അടുത്ത ലക്ഷ്യത്തിലേക്ക് കടന്നിരിക്കുന്നു. 20-നും 50 -നും ഇടയില്‍ നുമുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം ജൂലൈ അവസാനത്തോടെ ഒരു ഡോസ് വാക്‌സിന്‍. അത് 21 മില്യന്‍ വരും. 50 ല്‍ നിന്ന് താഴോട്ട് പ്രായമനുസരിച്ചാണ് വാക്്‌സിനേഷന്‍. ഒരു ദിവസം കൊടുക്കുന്ന ആദ്യഡോസുകള്‍ 1,17000. മാര്‍ച്ചില്‍ ഇത് 5 ലക്ഷമായിരുന്നു. പക്ഷേ അതിനൊപ്പം രണ്ടാമത്തെ ഡോസും കൊടുക്കുന്നുണ്ട്. ദിവസം 3,46000. ലോകത്ത് തന്നെ വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണിന്ന് ബ്രിട്ടന്‍.
ഫൈസര്‍, മോഡേണ, അസ്ട്രാസെനെക എന്നിവയ്ക്കാണ് ബ്രിട്ടന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 20 ല്‍ താഴെ പ്രായമുള്ളവര്‍ക്ക് അസ്ട്രസെനക നല്‍കുന്നില്ല, രക്തം കട്ടപിടിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് കാരണം. അവര്‍ക്ക് മോഡേണയോ ഫൈസറോ ആണ് നല്‍കുന്നത്. ബ്രിട്ടനിലേക്ക് ഫൈസറെത്തുന്നത് ബെല്‍ജിയത്തില്‍ നിന്നാണ്. അസ്ട്ര സെനക രാജ്യത്ത് തന്നെയുത്പാദിപ്പിക്കുന്നു. ഇതു കഴിഞ്ഞ് വേണ്ടി വരുന്ന കൂടുതല്‍ ഡോസുകള്‍ ഇന്ത്യയില്‍ നിന്ന് കിട്ടുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.
ഏഴു വാക്‌സിനുകളുടെ 500 മില്യന്‍ ഡോസുകളാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തത്. ഫൈസറിന്റെ 60 മില്യന്‍ ഡോസ് അധികം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. വൈറസിന്റെ വകഭേദങ്ങള്‍ക്കായുള്ള വാക്‌സിനീനുവേണ്ടി ഈ മാസം. CUREVAC എന്ന കമ്പനിയുമായി ധാരണയുമായിക്കഴിഞ്ഞു.
എങ്കിലും, ആഭ്യന്തരവും രാഷ്ട്രീയവുമായ പല തലവേദനകള്‍ക്കുമിടയിലാണ് ബ്രിട്ടന്‍. അതിനിടയിലാണ് സ്‌കോട്ട്‌ലന്റിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. പ്രഥമ മന്ത്രി നികോളാ സ്റ്റര്‍ജിയന്റെ വാഗ്ദാനം സ്‌കോട്ടിഷ് സ്വാതന്ത്ര്യമാണ്. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ 2023 അവസാനത്തോടെ മറ്റൊരു അഭിപ്രായവോട്ടെടുപ്പ് നടക്കുമെന്നാണ് വാഗ്ദാനം. 2014-ലെ അഭിപ്രായവോട്ടെടുപ്പില്‍ 55 ശതമാനം പേര്‍ സ്‌കോട്‌ലന്റ് സ്വതന്തമാവുന്ന കാര്യത്തെ എതിര്‍ത്തിരുന്നു. പക്ഷേ ബ്രക്‌സിറ്റിനോട് സ്‌കോട്ടിഷ് ജനതക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സ്റ്റര്‍ജിയന്റെ കൊവിഡ് നയങ്ങളോട് യോജിപ്പുമുണ്ട്. അഭിപ്രായ വോട്ടെടുപ്പിന് ബ്രിട്ടന്റെ അനുമതി വേണം. അതിനെതിരായി നിയമനിര്‍മ്മാണമാണ് സ്റ്റര്‍ജിയന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ബോറിസ് ജോണ്‍സണ് അത് മറ്റൊരു തലവേദനയാകും.
പക്ഷേ ബ്രിട്ടനിലെ ഹര്‍ട്ടില്‍പൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പൂര്‍ണമായി പുറത്തുവരുന്നതിനുമുമ്പുതന്നെ പ്രതിപക്ഷമായ ലേബര്‍ പാട്ടിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. രൂപീകരിച്ചനാള്‍ മുതല്‍ ഈ മണ്ഡലം ലേബറിന്റെ സ്വന്തമാണ്. ഇത് ബോറിസ് ജോണ്‍സന്റെ കൊവിഡ് പ്രതിരോധത്തിനുള്ള അംഗീകാരമായാണ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കാണുന്നത്.