ദില്ലിയെ ഓര്‍ക്കുന്നുണ്ടോ? ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ദില്ലിയല്ല, കുറച്ചുനാള്‍ക്ക് മുന്‍പ് മലിനീകരണത്തില്‍ നിന്നും രക്ഷപെടാന്‍ മുഖത്ത് മാസ്‌കുമിട്ടു നടന്ന ദില്ലിയെയാണ് ഓര്‍ക്കേണ്ടത്.
ആഘോഷിച്ചു നടക്കുന്നതിനിടക്ക് നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്, നമ്മുടെ തന്നെ ആരോഗ്യം. ദില്ലിയെ ഓര്‍ക്കുന്നുണ്ടോ? ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ദില്ലിയല്ല, കുറച്ചുനാള്‍ക്ക് മുന്‍പ് മലിനീകരണത്തില്‍ നിന്നും രക്ഷപെടാന്‍ മുഖത്ത് മാസ്‌കുമിട്ടു നടന്ന ദില്ലിയെയാണ് ഓര്‍ക്കേണ്ടത്. രാജ്യതലസ്ഥാനമായിരുന്നിട്ടും ഇത്രകണ്ട് വളര്‍ന്നിട്ടും ശുദ്ധവായു കാശു കൊടുത്തുവാങ്ങേണ്ടി വന്ന ഡല്‍ഹി.
undefined
വാലന്റൈന്‍സ് ഡേ ഇങ്ങെത്തിയില്ലേ അതിനുമുന്‍പ് ചോക്ലേറ്റ് ഡേ,ഹഗ് ഡേ, കിസ് ഡേ അങ്ങനെ നമ്മെ പുളകം കൊള്ളിക്കുന്ന പലതരം ഡേകള്‍, ബൈക്കില്‍ കാമുകിയെയുമിരുത്തി ചെത്തണ്ടേ ഗുയ്‌സ്. പിന്നെ സ്വന്തം കാറില്‍ ഒറ്റക്കുള്ള യാത്ര എന്ത് രസമാണല്ലേ? തോന്നുന്നിടത്ത് വണ്ടി നിര്‍ത്താം, ഇഷ്ടമുള്ളിടത്ത് യഥേഷ്ടം യാത്ര ചെയ്യാം. അത്യാവശ്യം കയ്യില്‍ കാശൊക്കെ ആയപ്പോള്‍ മുറ്റത്തു കിടക്കുന്ന കാറിന്റെയും ബൈക്കിന്റെയും എണ്ണത്തിലും വര്‍ദ്ധന വന്നു. അത് ഒരു പ്രശസ്തിയുടെയും അന്തസിന്റെയും തന്നെ ഭാഗമായിക്കഴിഞ്ഞു.
ഇങ്ങനെ ആഘോഷിച്ചു നടക്കുന്നതിനിടക്ക് നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്, നമ്മുടെ തന്നെ ആരോഗ്യം. ദില്ലിയെ ഓര്‍ക്കുന്നുണ്ടോ? ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ദില്ലിയല്ല, കുറച്ചുനാള്‍ക്ക് മുന്‍പ് മലിനീകരണത്തില്‍ നിന്നും രക്ഷപെടാന്‍ മുഖത്ത് മാസ്‌കുമിട്ടു നടന്ന ദില്ലിയെയാണ് ഓര്‍ക്കേണ്ടത്. രാജ്യതലസ്ഥാനമായിരുന്നിട്ടും ഇത്രകണ്ട് വളര്‍ന്നിട്ടും ശുദ്ധവായു കാശു കൊടുത്തുവാങ്ങേണ്ടി വന്ന ഡല്‍ഹി.
പ്രകൃതിയെ നശിപ്പിക്കുന്നതിനോടൊപ്പം വായുമലിനീകരണത്തിലൂടെ നാം നശിപ്പിക്കുന്നത് നമ്മുടെ തന്നെ ആരോഗ്യമാണെന്ന സത്യം അറിയുമോ?
ഗ്രീന്‍പീസും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറും (CREA) ചേര്‍ന്ന് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ആഗോള മലിനീകരണ ചെലവ് കണക്കാക്കിയത് വായിച്ചുനോക്കൂ. ലോകം ഇതിനുവേണ്ടി ചിലവാക്കുന്നത് പ്രതിദിനം 800 കോടി (5,71,41,00,00,000 രൂപ ) യുഎസ് ഡോളറാണെന്ന ഞെട്ടിക്കുന്ന സത്യമാണ്, അതായത് ഏകദേശം ലോക ജിഡിപിയുടെ 3.3%.
ഈ അന്തരീക്ഷ മലിനീകരണത്തിന്റെ സാമ്പത്തിക ചെലവ് ഉള്‍ക്കൊള്ളിക്കുന്നത് നിരവധി ഘടകങ്ങളാണ്. മലിനീകരണ സാന്ദ്രത, ജനസംഖ്യയുടെ വലുപ്പം, ഇത് മൂലമുള്ള ആരോഗ്യ സംരക്ഷണത്തിനു ചിലവാകുന്ന ചിലവ്, അതിന്റെ ലഭ്യത എന്നീ ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ചെലവ് കണക്കാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഫോസില്‍ ഇന്ധന വായു മലിനീകരണത്തില്‍ ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ചെലവാക്കുന്നത് എന്ന് പഠനത്തിലൂടെ കണ്ടെത്തി. ഹരിതഗൃഹ വാതകങ്ങളുടെ അളവുകുറക്കാന്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ (COP 25, നവംബര്‍-ഡിസംബര്‍ 2019) എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പുറംതള്ളലുകാരായ ഈ മൂന്നു രാജ്യങ്ങളും സഹകരിച്ചില്ല എന്നുള്ള വസ്തുത ഈ അവസരത്തില്‍ ഓര്‍ക്കേണ്ട കാര്യമാണ്.
എന്തായാലും റിപ്പോര്‍ട്ടിലെ കണ്ടുപിടുത്തങ്ങള്‍ കണ്ണുമഞ്ഞളിപ്പിക്കുമെന്നത് ഉറപ്പ്
-കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള PM2.5 മലിനീകരണം മൂലം ഏകദേശം 40,000 കുട്ടികള്‍ അഞ്ചു വയസ്സിനു മുന്‍പ് മരിക്കുന്നു.
-ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന്റെ ഉപോത്പന്നമായ നൈട്രജന്‍ ഡൈ ഓക്‌സൈഡ് മലിനീകരണം കാരണം ഏകദേശം 4 മില്യണ്‍ കുട്ടികളില്‍ പ്രതിവര്‍ഷം പുതുതായി ആസ്ത്മ ബാധിച്ചതായി കണ്ടെത്തുന്നു. ഇപ്പോളത്തെ അവസ്ഥയില്‍ ഏകദേശം 16 മില്യണ്‍ കുട്ടികളാണ് ആസ്ത്മ രോഗവുമായി ജീവിക്കുന്നത്.
-PM2.5 മലിനീകരണം മൂലമുള്ള അസുഖം ബാധിച്ചു ആഗോളതലത്തില്‍ ഏകദേശം 1.8 ബില്യണ്‍ തൊഴില്‍ ദിവസങ്ങളിലുള്ള അഭാവം കണ്ടെത്തി. ഇത് തെളിയിക്കുന്നത് പ്രതിവര്‍ഷം 101 ബില്യണ്‍ യു എസ് ഡോളര്‍ നഷ്ടമാണ്.
-ലോകമെമ്പാടുമുള്ള ഫോസില്‍ ഇന്ധന വായു മലിനീകരണത്തില്‍ ചൈന (900 ബില്യണ്‍ യുഎസ് ഡോളര്‍), അമേരിക്ക (600 ബില്യണ്‍ യുഎസ് ഡോളര്‍), ഇന്ത്യ(150 ബില്യണ്‍ യുഎസ് ഡോളര്‍) എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ചെലവാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്കുള്ള മാറ്റമാണ്. പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാണെന്ന കാര്യം ലോകം മനസ്സിലാക്കേണ്ടതുണ്ട്. വെച്ച് താമസിപ്പിക്കാന്‍ ഇനി നമ്മുടെ കയ്യില്‍ സമയം ബാക്കിയില്ല.
ഭൗമികം: ഗോപികാ സുരേഷിന്റെ കാലാവസ്ഥാ കോളം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം