ഭാഗ്യം കൊണ്ട് രക്ഷ! ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിലേക്ക് റോഡിന് സമീപത്തെ വൻ മരം മുറിഞ്ഞു വീണു, ഒരാൾക്ക് പരിക്ക്

By Web TeamFirst Published Jul 5, 2024, 2:07 PM IST
Highlights

ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്നു ബസ്. ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഒരാൾക്ക് നിസാര പരിക്കേറ്റു.

അടിമാലി: ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മുറിഞ്ഞുവീണ് അപകടം. അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മുറിഞ്ഞു വീണത്. ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് മുൻ വശത്തേക്കാണ് മരം മുറിഞ്ഞ് വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്ന നിലയിലാണ്. 

'കേരളത്തിൽ ബിജെപി വളർച്ച പാർട്ടി അടിസ്ഥാന വോട്ട് ചോർത്തുന്നു'; സിപിഎം അവലോകന റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Latest Videos

click me!