സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഹാട്രിക്കടിച്ച ഭവ്യശ്രി, 'ഒരിക്കലെങ്കിലും ചിത്രാമ്മയെ കാണണം'

By Web TeamFirst Published Oct 4, 2024, 10:57 PM IST
Highlights

കെ എസ് ചിത്രയുടെ കടുത്ത ആരാധികയാണ് താനെന്നും, ചിത്രാമ്മയെ എന്നെങ്കിലുമൊന്ന് കാണണമെന്നാണ് ആഗ്രഹമെന്നുമാണ് ഭവ്യശ്രീ വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ലളിതഗാന മത്സരത്തിൽ ഹാട്രിക് വിജയം നേടിയ ജി എച്ച് എസ് കാച്ചാണി സ്കൂളിലെ വിദ്യാർഥി ഭവ്യശ്രീക്ക് ഗംഭീര സ്വീകരണം നൽകി. കാച്ചാണി സ്കൂളിലെ എഴാം ക്ലാസ് വിദ്യ‍ാർഥിനിയായ ഭവ്യശ്രീ സംസ്ഥാന തലത്തിൽ തുടർച്ചയായ 3 തവണയാണ് ഒന്നാം സ്ഥാനം നേടിയത്. സ്കൂൾ അധികൃതരും പി ടി എയും മനുഷ്യാവകാശ സംഘടന പ്രതിനിധികളും ഓട്ടോ - തൊഴിലാളി യൂണിയനും സ്കൂളിലെ കൂട്ടുകാരും ചേർന്ന് ഭവ്യശ്രീയെ പൊന്നാട അണിയിച്ചു. സ്നേഹോപഹാരത്തിനൊപ്പം മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുമാണ് ഭവ്യശ്രീയെ സ്കൂൾ വരവേറ്റത്.

Latest Videos

അതേസമയം ഹാട്രിക് അടിച്ച സന്തോഷം പങ്കിട്ട ഭവ്യശ്രീ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹത്തെക്കുറിച്ചും തുറന്നു പറഞ്ഞു. പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ കടുത്ത ആരാധികയാണ് താനെന്നും, ചിത്രാമ്മയെ എന്നെങ്കിലുമൊന്ന് കാണണമെന്നാണ് ആഗ്രഹമെന്നുമാണ് ഭവ്യശ്രീ വ്യക്തമാക്കിയത്.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!