ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാന, എത്ര തിരഞ്ഞിട്ടും കണ്ടെത്തിയില്ല, തെരച്ചിൽ തൽക്കാലം നിർത്തി 

By Web TeamFirst Published Oct 4, 2024, 10:13 PM IST
Highlights

60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. 

കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചിൽ താൽക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്.

പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. 

Latest Videos

റിപ്പോർട്ട് ഇന്നില്ല, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് നൽകും

 

 

click me!