അമിത വേഗതയിലെത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചു കൊണ്ടിരുന്ന സമയത്താണ് ബൈക്ക് എത്തിയത്. അമിത വേഗതയിലെത്തിയ ബൈക്ക് ആദ്യത്തെ ഗേറ്റിൽ ഇടിച്ച് പാളം കടന്ന് രണ്ടാമത്തെ ഗേറ്റിലിടിച്ചാണ് നിന്നത്. മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മൂന്നാമൻ ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇവർ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. മംഗലപുരം പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്.
Also Read: ജീപ്പ് നിയന്ത്രണം വിട്ട് 4 ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി; 4 പേർക്ക് പരിക്ക്, അപകടം കണ്ണൂരിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം