ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് പോയി; മലേഷ്യയിലേക്കുള്ള 140 യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി 

By Web Desk  |  First Published Jan 5, 2025, 8:27 AM IST

പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി.  മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്


കൊച്ചി: പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.

ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. കനത്ത മഞ്ഞിനെ തുടർന്ന് ദില്ലിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണെത്തുന്നത്. ഇതിനിടെയാണ് പൈലറ്റിന്‍റെ ഡ്യൂട്ടി കഴിഞ്ഞതിനെ തുടര്‍ന്ന് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായത്. 

Latest Videos

ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താൻ അനുമതിയുള്ളത്. കനത്ത മൂടൽ മഞ്ഞ് ഉള്‍പ്പെടെയുള്ള  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സാഹചര്യമാണുള്ളത്. മെലിന്‍ഡോ എയര്‍ പോലുള്ള വിമാന കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളിൽ അല്ലാതെ രണ്ടിൽ കൂടുതൽ പൈലറ്റുമാര്‍ ക്യാമ്പ് ചെയ്യാറുമില്ല. 

പൂരം കലക്കൽ വിവാദം; പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

അഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: യുവതിയെയും കുഞ്ഞുങ്ങളെയും കൊന്നത് രണ്ടാംപ്രതി രാജേഷ്, മൊഴി പുറത്ത്

 

click me!