ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര പരിക്കുമൂലം പന്തെറിയാന്‍ ഇറങ്ങാത്ത സാഹചര്യത്തിലാണ് വിരാട് കോലി ഇന്ത്യയെ നയിക്കുന്നത്.
സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ച് ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് പന്ത് ചുരണ്ടിയല്ല വിക്കറ്റ് വീഴ്ത്തിയതെന്ന് കാണിക്കാനായി ഓസീസ് ആരാധകര്‍ക്ക് നേരെ പാന്‍റ്സിന്‍റെ ഇരു പോക്കറ്റുകളിലും കൈയിട്ട് അതിനകത്ത് ഒന്നുമില്ലെന്നും കാലിയാണെന്നും കോലി ആംഗ്യം കാണിച്ചത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര പരിക്കുമൂലം പന്തെറിയാന്‍ ഇറങ്ങാത്ത സാഹചര്യത്തിലാണ് വിരാട് കോലി ഇന്ത്യയെ നയിക്കുന്നത്.
2018ല്‍ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടി കൃത്രിമം കാണിച്ചതിന് ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ഒരുവര്‍ഷത്തേക്കും ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സ്മിത്തിന് പിന്നീട് ക്യാപ്റ്റൻ സ്ഥാനം തിരിച്ചു നല്‍കിയില്ല. സിഡ്നി ടെസ്റ്റില്‍ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ നില്‍ക്കെയാണ് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കി മടങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ലിനരികെയാണ് സ്മിത്ത് പുറത്തായത്. സിഡ്നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സായിരുന്നു ടെസ്റ്റ് ക്രിക്കറ്റിള്‍ 10000 റണ്‍സിലെത്താന്‍ സ്റ്റീവ് സ്മിത്തിന് വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സെടുത്ത് മടങ്ങിയ സ്മിത്തിന് രണ്ടാം ഇന്നിംഗ്സിനിറങ്ങുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു 10000ല്‍ എത്താന്‍ വേണ്ടിയിരുന്നത്. തുടക്കത്തിലെ രണ്ട് റണ്‍സെടുത്ത് നാഴിക്കല്ലിനോട് അടുത്ത സ്മിത്ത് പിന്നീട് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. ഓൺഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ഇന്ത്യ റിവ്യു എടുത്തെങ്കിലും സ്മിത്ത് രക്ഷപ്പെട്ടു. പിന്നീട് ഡീപ് തേര്‍ഡ്മാനിലേക്ക് രണ്ട് റണ്‍സ് കൂടി ഓടിയെടുത്ത് സ്മിത്ത് 9999ല്‍ എത്തി.
"What is that about?" pic.twitter.com/HwNZXhKW1S
— cricket.com.au (@cricketcomau)എന്നാല്‍ 10000ലേക്ക് ഒരു റണ്‍സകലെ പ്രസിദ്ധിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ ബാറ്റുവെച്ച സ്മിത്തിന് പിഴച്ചു. അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത പന്ത് സ്മിത്തിന്‍റെ ഗ്ലൗസിലും ബാറ്റിലും ഉരഞ്ഞ് ഗള്ളിയില്‍ ഉയര്‍ന്നപ്പോള്‍ യശസ്വി ജയ്സ്വാള്‍ പറന്ന് കൈയിലൊതുക്കി. നാലു റണ്‍സ് മാത്രമെടുത്ത് 10000ത്തിന് ഒരു റണ്ണകലെ മടങ്ങിയ സ്മിത്തിന് ഇനി ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 10000 റണ്‍സ് തികയ്ക്കാനാവു. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ഫോമിലല്ലാതിരുന്ന സ്മിത്തിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബ്രിസ്ബേനിലും പിന്നാലെ മെല്‍ബണിലും സെഞ്ചുറി നേടിയ സ്മിത്ത് ഫോമിലായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിട്ടുനിന്നാല്‍ സ്മിത്ത് ഓസ്ട്രേലിയയെ നയിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക