തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം. രാത്രി എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള മകൻ വീടിന് തീ കൊളുത്തി. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം. രാത്രി എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി. കഴക്കൂട്ടത്തിൽ നിന്നുള്ള ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. മകൻ വീടിന് തീ കൊളുത്തിയതോടെ മാതാവ് അംബികയ്ക്ക് കയറിക്കിടക്കാൻ ഇടമില്ലാതെയായി. മറ്റു ബന്ധുക്കൾ ആരും കൂട്ടാത്തതിനാൽ മാതാവ് വീട്ടിന് പുറത്ത് തനിച്ചു നിൽക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം