മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് സുകുമാരൻ നായർ. ശനിയാഴ്ച വൈകീട്ടോടെയാണ് പാമ്പുകടിയേറ്റത്...
കോട്ടയം: കോട്ടയത്ത് കോഴിമുട്ടയെടുക്കാൻ വിറകുപുരയിൽ തിരയുന്നതിനിടെ 48കാരൻ പാമ്പുകടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ സുകുമാരൻ നായരാണ് വിറകുപുരയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് സുകുമാരൻ നായർ. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.
എന്തോ കടിച്ചെങ്കിലും പാമ്പിനെ കാണാതിരുന്നതിനാൽ ആദ്യം കാര്യമായി എടുത്തിരുന്നില്ല. പിന്നീട് അസ്വസ്ഥതകൾ തുടങ്ങിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ് നടത്തി. മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീനയാണ് ഭാര്യ. വിദ്യാർത്ഥിയായ അതുൽ കൃഷ്ണൻ മകനാണ്.