പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും രക്ഷിക്കാനായില്ല

By Web Team  |  First Published Nov 16, 2024, 6:56 PM IST

പാലക്കാട് ആനക്കര സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. 


പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ  കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

സിബിഎല്ലിലെ ആദ്യമത്സരം ഉപേക്ഷിച്ചു; താഴത്തങ്ങാടിയിൽ നാടകീയ രംഗങ്ങൾ, പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകർന്നു

Latest Videos

https://www.youtube.com/watch?v=Ko18SgceYX8


 

click me!