റഫ്രിജറേറ്റിന്‍റെ ഗുണനിലവാരമില്ലായ്മ; ഉപഭോക്താവിന് മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് ജില്ലാ കൺസ്യൂമർ ഫോറം

By Web Team  |  First Published Jul 26, 2023, 3:55 PM IST

സാംസങ്ങ് കമ്പനിയുടെ റഫ്രിജറേറ്റർ വാങ്ങിയ ഉപഭോക്താവിന് മതിയായ വിൽപനാനന്തര സേവനം നൽകാത്തതിലെ വീഴ്ച്ച പരിഗണിച്ച് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നൽകാനാണ് പാലക്കാട് ജില്ലാ കൺസ്യൂമർ ഫോറത്തിന്റെ വിധി.


പാലക്കാട്: റഫ്രിജറേറ്റിന്‍റെ ഗുണനിലവാരമില്ലായ്മയും സേവനത്തിലെ വീഴ്ച്ചയുംഉപഭോക്താവിന് മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് ജില്ലാ കൺസ്യൂമർ ഫോറം. സാംസങ്ങ് കമ്പനിയുടെ റഫ്രിജറേറ്റർ വാങ്ങിയ ഉപഭോക്താവിന് മതിയായ വിൽപനാനന്തര സേവനം നൽകാത്തതിലെ വീഴ്ച്ച പരിഗണിച്ച് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നൽകാനാണ് പാലക്കാട് ജില്ലാ കൺസ്യൂമർ ഫോറത്തിന്റെ വിധി.

2018 ഏപ്രിൽ 14 നാണ് മണ്ണാർക്കാട് അരകുർശ്ശി അരങ്ങത്ത് വീട്ടിൽ എം. പുരുഷോത്തമൻ, പാലക്കാട് ദാസ് ഏജൻസിയിൽ നിന്ന് 55,000/- രൂപയ്ക്ക് റഫ്രിജറേറ്റർ വാങ്ങിയത്. ഒരു വർഷത്തിന് മുൻപ് തന്നെ റഫ്രിജറേറ്റർ കേടായി. വിൽപനാനന്തര സേവനങ്ങളിലെ വീഴ്ച്ച സംബന്ധിച്ച് പരാതിക്കാരൻ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് പ്രസിഡന്റ് വിനയ് മേനോൻ, അംഗം എൻ കെ കൃഷ്ണൻ കുട്ടി എന്നിവരടങ്ങിയ പാലക്കാട് ജില്ലാ കൺസ്യൂമർ ഫോറത്തിന്റെ വിധി. ഒരു വർഷത്തിനകം തന്നെ ഭാഗികമായി പ്രവർത്തനം നിലച്ച റഫ്രിജറേറ്റർ ഒരു വർഷവും മൂന്ന് മാസവും ആയപ്പോൾ പൂർണമായും പ്രവർത്തനരഹിതമായി. വാറന്റി കാലാവധി അവസാനിച്ചു എന്ന കാരണം പറഞ്ഞ് റഫ്രിജറേറ്റർ നന്നാക്കുന്നത് ആവശ്യമായ സർവീസ് ചാർജ് നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പാലക്കാട് കൺസ്യൂമർ ഫോറം വിശദമായ വാദം കേൾക്കുകയും അനുകൂലവിധി നൽകുകയും ചെയ്തു. 

Latest Videos

വിധി പ്രകാരം സാംസങ്ങ് കമ്പനി പരാതിക്കാരന് 2018 മുതൽ പത്ത് ശതമാനം പലിശ സഹിതം റഫ്രിജറേറ്ററിന്റെ വിലയായ 55,000/- രൂപ പൂർണമായും തിരിച്ച് നൽകണമെന്നും, സേവനങ്ങളുടെ പോരായ്മയ്ക്കും തെറ്റായ കച്ചവടരീതികൾക്കും 30,000/- രൂപയും, പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങൾക്ക് 25,000/- കേസിന്റെ നടത്തിപ്പ് ചിലവിലേക്കായി 20,000/- രൂപയും നൽകണം. ജൂലൈ 10-നാണ് കൺസ്യൂമർ ഫോറം വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. സി പി പ്രമോദ് ഹാജരായി.

click me!