വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര; നിർബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കും

By Web TeamFirst Published Jul 6, 2024, 9:36 AM IST
Highlights

വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ഇന്ന് മോട്ടോർ വാഹന വകുപ്പ് വിളിപ്പിക്കും. സംഭവത്തിന് പിന്നാലെ രണ്ട് പേർ മാത്രമാണ് എംവിഡി മുന്നിൽ ഹാജരായത്. 

ആലപ്പുഴ: കായംകുളം പുനലൂർ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ സാഹസിക സ്കൂട്ടർ യാത്ര നടത്തിയ യുവാക്കളെ നിർബന്ധിത സാമൂഹിക സേവനത്തിന് നിയോഗിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ഇന്ന് മോട്ടോർ വാഹന വകുപ്പ് വിളിപ്പിക്കും. സംഭവത്തിന് പിന്നാലെ രണ്ട് പേർ മാത്രമാണ് എംവിഡി മുന്നിൽ ഹാജരായത്. 

രണ്ട് ദിവസം മുൻപ് ചാരുമൂട് വെച്ചാണ് സംഭവം നടന്നത്. മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടറാണ് സഹസിക യാത്ര നടത്തിയത്. പിന്നാലെ മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ പിടിച്ചെടുത്തു. വാഹനം ഓടിച്ച ആളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. വാഹനം ഓടിക്കുമ്പോൾ മൂന്ന് പേർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നുണ്ട്.

Latest Videos

click me!