'അമ്പോ! കിടിലൻ ഡാൻസ്... ആ വൈറൽ പാട്ടിന് രണ്ടാം ക്ലാസുകാരിയുടെ നൃത്തം, തോല്‍പ്പിക്കാന്‍ ആരുണ്ടെന്ന് മന്ത്രി

By Web Team  |  First Published Dec 2, 2024, 10:06 AM IST

അനയയുടെ ഗംഭീര സെറ്റ്പ്പുകൾ കണ്ട് കുട്ടികളും അധ്യാപകരും  ആദ്യമൊന്ന് ഞെട്ടി. എന്നാൽ ചിരിയൊന്നും വക വെക്കാതെ അനയ നൃത്തം തുടർന്നു. ഇതോടെ അധ്യാപിക പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.   


കൊച്ചി: സ്കൂളിൽ ഒഴിവുസമയത്ത് കഴിക്കുന്നതിനിടെ സ്പീക്കറിൽ ആ വൈറൽ പാട്ട് കേട്ടു, പിന്നെ ഒന്നും നോക്കിയില്ല, രണ്ടാം ക്ലാസുകാരി നൃത്തം തുടങ്ങി. ആദ്യം ചിരിച്ചും അമ്പരന്നും നിന്ന കുട്ടികളൊക്കെ പിന്നാലെ കൂടി, അങ്ങനെ ആ ഡാൻസ് വൈറലായി. സ്‌കൂളില്‍വെച്ചുള്ള രണ്ടാം ക്ലാസുകാരിയുടെ വൈറല്‍ നൃത്തം  വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.  തൃപ്പൂണിത്തുറ  എരൂര്‍ ജി.കെ.എം.യു.പി.എസ്  സ്‌കൂളിലെ അനയയാണ് കോളേജുകളിൽ ഹരമായിരുന്ന വൈറൽ പാട്ടിന് ചുവടുവെച്ച് വൈറലായത്.

2004ൽ ജയരാജ് സംവിധാനം ചെയ്ത് 'റെയിൻ റെയിൻ കം എഗയ്ൻ' എന്ന ചിത്രത്തിലെ തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.... ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ...' എന്ന പാട്ടിനായിരുന്നു അനയ മനോഹരമായ ചുവടുകൾ വെച്ചത്. അനയയുടെ ഗംഭീര സെറ്റ്പ്പുകൾ കണ്ട് കുട്ടികളും അധ്യാപകരും  ആദ്യമൊന്ന് ഞെട്ടി. എന്നാൽ ചിരിയൊന്നും വക വെക്കാതെ അനയ നൃത്തം തുടർന്നു. ഇതോടെ അധ്യാപിക പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.   

Latest Videos

undefined

പിന്നീട് സഹപാഠികളും അനയയ്‌ക്കൊപ്പം കൂടി ചുവടുവെച്ചു. ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍    'നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി  വീഡിയോ പങ്കുവെച്ചത്. എന്തായാലും രണ്ടാം ക്ലാസുകാരിയുടെ ചടുലവും അനായാസവുമായ നൃത്തം ഗംഭീരമാണെന്നാണ് മന്ത്രിയുടെ പോസ്റ്റിൽ നിറയുന്ന കമന്‍റുകൾ.

വീഡിയോ കാണാം

click me!