കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവിനും മുൻ അക്കൗണ്ടന്റിനും ഒരു വർഷത്തിന് ശേഷം ജാമ്യം

By Web Team  |  First Published Dec 2, 2024, 11:05 AM IST

ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിലായിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ ഒരു വ‍ർഷത്തിലേറെയായി ജയിലിലാണ് 


കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ  പ്രതികളായ സിപിഎം നേതാവ് സി ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സികെ ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിലായിരുന്നു. വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ ഒരു വ‍ർഷത്തിലേറെയായി ജയിലിലാണ്. അടുത്ത ബന്ധുവിന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ ഇടയ്ക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു. ജസ്റിസ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം കേട്ടത്. 

വിഭാഗീയതയും പരസ്യപ്പോരും, മധു മുല്ലശ്ശേരിക്കെതിരെ സിപിഎം നടപടിയെടുക്കും; പുറത്താക്കാൻ ശുപാർശ

Latest Videos

undefined

കരുവന്നൂർ കള്ളപ്പണക്കേസ്: മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

 

 

click me!