വാതിലിന് തീയിട്ട് ദ്വാരമുണ്ടാക്കി, കോട്ടയത്തെ പള്ളിയിൽ നിന്നും നേർച്ചപ്പെട്ടിയിലെ പണം കവർന്നു; സിസിടിവി ദൃശ്യം

By Web Team  |  First Published Dec 2, 2024, 12:26 PM IST

മൂന്നു മാസമായി നേർച്ചയായി ലഭിച്ച തുക നഷ്ടമായെന്ന് പള്ളി അധികൃതർ


കോട്ടയം: പാമ്പാടി ചെവിക്കുന്നേൽ സെന്‍റ് ജോൺസ് പള്ളിയുടെ വാതിൽ കത്തിച്ച് ദ്വാരമുണ്ടാക്കി മോഷണം. പള്ളിയുടെ വാതിലിന്‍റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയത്.

ദേവാലയത്തിനുള്ളിലെ പ്രധാന നേർച്ചപ്പെട്ടിയുടെ താഴ് തകർത്താണ് മോഷ്ടാവ് പണം കവർന്നത്. മൂന്നു മാസമായി നേർച്ചയായി ലഭിച്ച തുക നഷ്ടമായെന്ന് പള്ളി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

Latest Videos

undefined

ഞായർ രാവിലെ കുർബാനയ്ക്ക് എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബോധ്യമായി. പാന്‍‌റും ഷർട്ടും ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു; ദാരുണ സംഭവം വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!