ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇടതു ചൂണ്ടുവിരലിന്റെ
അറ്റുപോയ അഗ്രത്തു നിന്ന്
റദ്ദാക്കപ്പെട്ട കറുപ്പ്
ചോരയായി ഇറ്റു വീഴുന്നു
മുഷ്ടി ചുരുട്ടാനോ
മുദ്രാവാക്യം വിളിക്കാനോ
കണ്ണീരായി ഘനീഭവിക്കാനോ ആവാതെ
നിതാന്തശൂന്യതയെ തിരയുന്നു
ശക്തനായ ചെമപ്പു മുതല്‍
കാല്‍പനികനായ വയലറ്റ് വരെ
മങ്ങിത്തെളിയുന്ന സൂര്യവെളിച്ചത്തില്‍
മാറിമാറി മഴവില്ലൊരുക്കുന്നു
നാളത്തെ രാത്രിയെ
ദു:സ്വപ്നം കണ്ട്
അലറി വിളിക്കുന്നവര്‍
ഉച്ചാടനം ചെയ്ത്
അടിച്ചുറപ്പിച്ച
ഇരുമ്പാണികളാണെവിടെയും.
അവ വലിച്ചൂരിയെടുത്ത്
കൊടുങ്കാറ്റില്‍ കടപുഴക്കിയെറിഞ്ഞ
നാള്‍വഴികള്‍
ചരിത്രപുസ്തകത്തിന്റെ ഏടുകളില്‍
കറുപ്പ്
തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...