Malayalam Poem: ബുദ്ധനും കവിതയും, ശ്രീനന്ദിനി സജീവ് എഴുതിയ കവിത

By Chilla Lit Space  |  First Published Oct 29, 2024, 5:25 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീനന്ദിനി സജീവ് എഴുതിയ കവിത 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


ബുദ്ധനും കവിതയും

നിന്റെ ധ്യാനം പോലെയാണ്
എനിക്കെന്റെ കവിതയും.
ഒരിക്കല്‍,
പ്രിയപ്പെട്ടവര്‍ മുഴുവനായെത്തി
എന്റെ കവിതയ്‌ക്കൊരു
ധ്യാനബുദ്ധനെ സമ്മാനിച്ചദിവസം
ഇരു കരകള്‍ നിറഞ്ഞൊഴുകുന്ന
വലിയ നദികളായി നമ്മള്‍!
ഒഴുക്കിലെവിടെയോ ഞാന്‍'
വീണു പോയിരുന്നു!

ഒരുപാട് ദൂരം മുന്നോട്ട്
ഒഴുകിയെത്തിയപ്പോഴൊക്കെയും
പുറകിലത്തെ ആഴവുമൊഴുക്കും
അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു.

മുന്നിലേക്ക് ബഹുദൂരം
പോകുമ്പോഴും
പുറകിലേക്കെത്തുന്ന
ജീവിതജ്ഞാനത്തിന്റെ
ചാക്രികതയ്ക്കാണ്
ഇപ്പോഴെന്റെ നമസ്‌കാരം.

നാമെത്ര പുറകിലാണ്.
കവിതയും ധ്യാനവും
ചേരുന്നൊരു സാഗരമെത്ര
അകലെയാണ്!

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!