ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ദിനു എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വെയിലിനെക്കുറിച്ചെഴുതാന്‍ ആരുമില്ല
വിരഹി, വിഷാദി, ഏകാകിനി
കിഴക്ക് നിന്നും മഞ്ഞച്ചേല ചുറ്റി
വേനല്‍ക്കുടയും ചൂടി
പൊള്ളുന്ന വാക്കുകളുമായ്
വെട്ടി വിയര്‍ത്തവള്‍ വരുന്നു
ഇലകള്‍ക്ക് മരതകപ്പട്ടുടുപ്പിച്ച്
അന്തിച്ചേലച്ചുറ്റി
ത്രിസന്ധ്യക്ക് ചേക്കേറുന്നു
സൂര്യകാന്തിപ്പാടങ്ങളും
കൊന്നപ്പൂക്കളും
അവളുടെ കളിത്തോഴികള്‍
ചിങ്ങത്തില്‍ ഓണ വെയില്‍ തൂകും
മേടത്തില്‍ കര്‍ണികാര
സ്വര്‍ണ്ണവര്‍ണ്ണമായ് തിളങ്ങും
നിശയില്‍ നിദ്രയിലെവിടെയോ
ഒളിച്ചുപാര്‍ക്കും
ചാന്ദ്രനിലാവും
വൃശ്ചിക രാത്രിക്കുളിരും
ധനുമാസക്കാറ്റും
പാതിരാമഴകളും
കാണാത്ത നിര്‍ഭാഗ്യവതി